ജിഎന്‍എം നഴ്‌സ്, ആയുര്‍വ്വേദ തെറാപിസ്റ്റ് തസ്തികളിലെ ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നു; വിശദമായി അറിയാം


കോഴിക്കോട്: നാഷണല്‍ ആയുഷ് മിഷന്‍ കരാര്‍ അടിസ്ഥാനത്തില്‍ ജിഎന്‍എം നഴ്‌സ്, ആയുര്‍വ്വേദ തെറാപിസ്റ്റ് (പുരുഷന്‍മാര്‍) തസ്തികകളിലൂടെ ഒരോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി- 2025 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. ഉദ്ദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത, വിലാസം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 28 ന് കോഴിക്കോട് ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് എത്തണം

ജിഎന്‍എം നഴ്‌സ്:
യോഗ്യത: അംഗീകൃത സര്‍വ്വകലാശാല അംഗീകരിച്ച ബിഎസ് സി നഴ്സിംഗ്/കേരള നഴ്സിംഗ് ആന്റ് മിഡ് വൈഫ് കൗണ്‍സില്‍ രജിസ്ട്രേഷനും അംഗീകൃത അംഗീകാരമുള്ള നഴ്‌സിംഗ് സ്‌കൂളില്‍ നിന്നും ജിഎന്‍എം നഴ്‌സിംഗ്. ഏകീകൃത ശമ്പളം- 17,850 രൂപ. അഭിമുഖം രാവിലെ 10.00 മണിയ്ക്ക് ആരംഭിക്കും.

ആയുര്‍വ്വേദ തെറാപിസ്റ്റ്:
യോഗ്യത: കേരള സര്‍ക്കാരിന്റെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ്.
ഏകീകൃത ശമ്പളം- 14,700 രൂപ. അഭിമുഖ സമയം-11 മണി. ഫോണ്‍- 80782 23001, വെബ്‌സൈറ്റ്- https://www.nam.kerala.gov.in