പുനർനിർമിച്ച പേരാമ്പ്ര മേയന മീത്തൽ – കായൽ മുക്ക് റോഡ് നാടിന് സമര്‍പ്പിച്ചു


പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി 2024-25 ൽ ഉൾപ്പെടുത്തി പുനർനിർമിച്ച മേയന മീത്തൽ -കായൽ മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട്‌ എൻ.പി ബാബു റോഡ് നാടിന് സമര്‍പ്പിച്ചു. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ ശാരദ പട്ടേരികണ്ടി അദ്ധ്യക്ഷത വഹിച്ചു.

7 ലക്ഷം രൂപയാണ് അടങ്കൽ റോഡ് നിര്‍മ്മാണത്തിന്റെ അടങ്കല്‍ തുക. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലിമ പാലയാട്ട്, കെ.അമ്പിളി, ഇ.വൽസല, ടി രാധാകൃഷ്ണൻ മാസ്റ്റർ, കെ.പി.കുഞ്ഞിരാമൻ, എൻ.ഷാജു,രാജ് മോഹനൻ മാസ്റ്റർ എന്നിവർ ആശംസകൾ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രഭാശങ്കർ സ്വാഗതവും സജീവൻ കൊയിലോത്ത് നന്ദിയും പറഞ്ഞു.

Description: Reconstructed Meyana Meethal -Kayal Muk – road inaugurated