ദേശീയ ഗെയിംസില്‍ വോളി ബോളില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ അഭിഷേക് രാജീവന് ജന്മനാടിന്റെ വരവേല്‍പ്പ്; സ്വീകരണ പരിപാടിയുമായി കൊല്ലം പ്രതീക്ഷ റസിഡന്‍സ് അസോസിയേഷന്‍


Advertisement

കൊയിലാണ്ടി: ദേശീയ ഗെയിംസില്‍ വോളി ബോളില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ സര്‍വ്വീസസ് ടീമിലെ അഭിഷേക് രാജീവന് ജന്മനാട്ടില്‍ കൊല്ലം പ്രതീക്ഷ റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്‌നേഹോഷ്മളമായ സ്വീകരണം നല്‍കി. കൊല്ലം ടൗണില്‍ നിന്ന് താളമേളങ്ങളുടെ അകമ്പടിയോടെ ആനയിച്ച് നടന്ന ഘോഷയാത്രയില്‍ നിരവധി പേര്‍ പങ്കാളികളായി തുടര്‍ന്ന് അഭിഷേകിന്റെ വീട്ടില്‍ നടന്ന സ്വീകരണ പരിപാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു.

Advertisement

നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനും വാര്‍ഡ് കൗണ്‍സിലറുമായ ഇ.കെ.അജിത്ത് അധ്യക്ഷത വഹിച്ചു. പ്രതീക്ഷ സിക്രട്ടറി ജോബിന സ്വാഗതം പറഞ്ഞു. എന്‍.വി.വത്സന്‍, സുധീഷ് നരിക്കുനി, രാജീവന്‍ മാസ്റ്റര്‍, രവി തിരുവോത്ത്, പുഷ്പരാജന്‍ നങ്ങാണത്ത്, ഗംഗാധരന്‍, സത്യന്‍, അനു, സജീവന്‍ പുത്തലത്ത്, രവിപുള്ളുവനം കണ്ടി എന്നിവര്‍ പ്രസംഗിച്ചു.

Advertisement
Advertisement

Summary: reception for Abhishek Rajeev in kollam