”വേതന പാക്കേജ് കാലോചിതമായി പരിഷ്‌ക്കരിക്കുക”; നാളെ മുതല്‍ റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തില്‍, കൊയിലാണ്ടി താലൂക്കിലും സമരം വിജയിപ്പിക്കാന്‍ വ്യാപാരികളുടെ തീരുമാനം
കൊയിലാണ്ടി: റേഷന്‍ വ്യാപാരികള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല കടയടച്ച് സമരത്തിന് പിന്തുണയറിയിച്ച് കൊയിലാണ്ടിയിലെ വ്യാപാരികളും. ജനുവരി 27 മുതല്‍ കേരളത്തിലെ റേഷന്‍ വ്യാപാരികള്‍ നടത്തതുന്ന സമരം കൊയിലാണ്ടി താലൂക്കില്‍ വന്‍ വിജയമാക്കി തീര്‍ക്കാന്‍ കൊയിലാണ്ടിയില്‍ ചേര്‍ന്ന റേഷന്‍ വ്യാപാരികളുടെ യോഗം തീരുമാനിച്ചു.
റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്‌ക്കരിക്കുക, ഡയരക്ട് പെയ്‌മെന്റ് സിസ്റ്റം നടപ്പാക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കുക, വ്യാപാരികളുടെ വേതനം അതാത് മാസം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് റേഷന്‍ വ്യാപാരികള്‍ സമരം നടത്തുന്നത്. ഇന്ന് ചേര്‍ന്ന യോഗത്തില്‍ AK RRDA നേതാക്കളായ പി. പവിത്രന്‍, രവി പുതുക്കോട്,, KS RRDA നേതാക്കളായ ഇപി ബാലകൃഷ്ണന്‍, ഇ.പി ശ്രീധരന്‍, CITU നേതാവ് ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.
ജനുവരി 27 ന്‌കൊയിലാണ്ടി സിവില്‍ സ്റ്റേഷന് മുന്നില്‍ രാവിലെ 10 മണിക്ക് ധര്‍ണ്ണ നടത്താന്‍ യോഗം തീരുമാനിച്ചു