പ്രാദേശിക ഗായകര്‍ ചേര്‍ന്ന് ഭാവഗാനമഞ്ജരി; പി. ജയചന്ദ്രന്‍ അനുസ്മരണവുമായി ഒത്തുകൂടി മുചുകുന്ന് രംഗകല ലൈഗ്രറി ആന്‍ഡ് റീഡിംഗ് റൂം


കൊയിലാണ്ടി: പി. ജയചന്ദ്രന്‍ അനുസ്മരണം സംഘടിപ്പിച്ച് മുചുകുന്ന് രംഗകല ലൈഗ്രറി ആന്‍ഡ് റീഡിംഗ് റൂം. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.വി. രാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സത്യന്‍ തടത്തില്‍ ജയചന്ദ്രന്‍ അനുസ്മരണം നടത്തി. ചടങ്ങില്‍ ബിജീഷ് എന്‍ അധ്യക്ഷത വഹിച്ചു.

ഒ.പി. പ്രകാശന്‍ സ്വാഗതവും ഷിജു എന്‍ നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് പ്രാദേശിക ഗായകര്‍ അവതരിപ്പിച്ച ഭാവഗാനമഞ്ജരി അരങ്ങേറി. പ്രകാശന്‍ കെ. പ്രശാന്തന്‍ എന്‍.വി, അനീഷ് ഒ.എം, ഉഷാരാജീവ്, നീരജ് ഐ.സുരേഷ്, ആര്‍ഷിദ് രാജ്
ബിജേഷ് രാഹുല്‍ ലാല്‍ എന്നിവര്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു.