കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ചുമതലയേറ്റു


Advertisement

തിരുവനന്തപുരം: കേരള ഗവർണരായി രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. ആരിഫ് മുഹമ്മദ്ഖാൻ ബീഹാർ ഗവർണറായ ഒഴിവിലാണ് അർലേക്കർ കേരളത്തിൽ നിയമിതനായത്.

Advertisement

ആർഎസ്എസിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ ഗോവയിൽ നിന്നുള്ള ബി.ജെ.പി നേതാവാണ് രാജേന്ദ്ര അർലേക്കർ. ഗോവ നിയമസഭാ സ്പീക്കറായിരുന്നു. പിന്നീട് ഗോവ വനം പരിസ്ഥിതി മന്ത്രിയുമായിരുന്നു അദ്ദേഹം. 2021ൽ ഹിമാചൽ ഗവർണറും തുടർന്ന് ബിഹാർ ഗവർണറുമായി.

Advertisement

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ മന്ത്രിമാരായ വി.ശിവൻകുട്ടി, കെഎൻ.ബാലഗോപാൽ, പി.രാജീവ് എന്നിവരും ശശിതരൂർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പങ്കെടുത്തു. ചീഫ് സെക്രട്ടറി, ഡിജിപി, കര, നാവിക, വ്യോമസേന പ്രതിനിധികൾ എന്നിവരും ചടങ്ങിനെത്തി.

Advertisement