കന്യാകുമാരിയ്ക്ക് മുകളില്‍ ചക്രവാതച്ചുഴി; ഓണം വെള്ളത്തിലാകുമോ? ഓണദിനങ്ങളില്‍ കോഴിക്കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ട്


Advertisement

കോഴിക്കോട് : കന്യാകുമാരി മേഖലയ്ക്ക് മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. സെപ്റ്റംബര്‍ ഏഴ്, എട്ട് തിയ്യതികളില്‍ കോഴിക്കോട് അടക്കമുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് സെപ്റ്റംബര്‍ ഏഴിന് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.

Advertisement

മഴ മുന്നറിയിപ്പ് വന്നതോടെ ഓണദിനങ്ങള്‍ വെള്ളത്തിലാകുമോയെന്ന ആശങ്കയിലാണ് ജനങ്ങള്‍. കോവിഡ് ഭീതി നിലനിന്നരുന്നതിനാല്‍ കഴിഞ്ഞ രണ്ടുവര്‍ഷക്കാലം ഓണാഘോഷം വലിയ തോതിലുണ്ടായിരുന്നില്ല. ഇത്തവണത്തെ ആഘോഷങ്ങള്‍ക്ക് മഴ തടസംസൃഷ്ടിക്കുമോയെന്ന ആശങ്കയിലാണ് ജനം.

Advertisement