ട്രെയിനുകളുടെ വേഗം കൂട്ടുന്നു; കോഴിക്കോട് മുതൽ ചെറുവണ്ണൂർ വരെ റെയിൽപാത ബലപ്പെടുത്തും


Advertisement

ഫറോക്ക്: ട്രെയിനുകളുടെ വേഗം കൂട്ടുന്നു. ഇതിന് മുന്നോടിയായി റെയിൽപാത സുരക്ഷിതമാക്കുന്ന പ്രവൃത്തികൾക്ക് തുടക്കമായി. ആദ്യഘട്ടത്തിൽ ഫറോക്ക് റെയിൽപാലം പരിസരം മുതൽ ചെറുവണ്ണൂർ കമാനപാലം പരിസരം വരെയാണ് റെയിൽപാത ബലപ്പെടുത്തുന്നത്. നിലവിൽ 110 കിലോ മീറ്റർ വേഗത്തിലാണ് ഇതുവഴി ട്രെയിനുകൾ കടന്നു പോകുന്നത്. ഇത് 130 കിലോമീറ്ററാക്കി വർധിപ്പിക്കാനാണ് റെയിൽവേയുടെ പദ്ധതി. ഇതിന്റെ ഭാഗമായി വീതിയില്ലാത്ത ഭാഗങ്ങൾ മണ്ണിട്ട് നിരപ്പാക്കും.

Advertisement

ഭൂനിരപ്പിൽ നിന്നു പാത ഉയർന്ന നിലയിലുള്ള ഭാഗങ്ങളിൽ അരികു ഭാഗത്ത് മണ്ണിട്ട് നിരപ്പാക്കും. പാതയോരത്ത് ആവശ്യമായ ഇടങ്ങളിലെല്ലാം മണ്ണിട്ട് വീതി കൂട്ടി ബലപ്പെടുത്തും. ഫറോക്ക് പഴയ പാലത്തിന് സമീപം റെയിലോരത്ത് താഴ്ചയുള്ള ഭാ​ഗത്ത് മണ്ണിടിച്ചിൽ തടയുന്നതിനുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഫറോക്ക് റെയിൽവേ സ്റ്റേഷൻ വളപ്പിൽ രണ്ടാം പ്ലാറ്റ്ഫോം പരിസരത്തു നിന്നു മണ്ണ് എത്തിച്ചാണ് താഴ്ചയുള്ള ഭാഗങ്ങളിൽ കൊണ്ടിടുന്നത്.

Advertisement
Advertisement

Railway line from Kozhikode to Cheruvannur will be strengthened