യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ആനക്കുളം-മുചുകുന്ന് റോഡിലെ റെയില്‍വേ ഗേറ്റ് അടച്ചിടുന്നു
കൊയിലാണ്ടി: ട്രാക്കിലെ അടിയന്തരമായ അറ്റകുറ്റപണികള്‍ക്കായി കൊയിലാണ്ടിക്കും തിക്കോടിക്കും ഇടയിലുള്ള ആനക്കുളം-മുചുകുന്ന് റോഡിലെ റെയില്‍വേ ഗേറ്റ് അടച്ചിടുന്നു. ഇന്ന് വൈകുന്നേരം അഞ്ച് മണി മുതല്‍ 28ന് രാവിലെ അഞ്ച് മണി വരെയാണ് ഗേറ്റ് അടച്ചിടുന്നത്.
ഗേറ്റ് അടച്ചിടുന്നതിനാല്‍ ആനക്കുളം മുചുകുന്ന് റോഡിലൂടെ പോകേണ്ട വാഹനങ്ങള്‍ക്ക് കൊല്ലം നെല്ല്യാടി റോഡിലൂടെ കടന്നുപോകാം.