മീന്‍ പിടിത്തത്തിനിടെ തോണി മറിഞ്ഞ് കടലില്‍ മുങ്ങി മരിച്ച നന്തി മുത്തായത്ത് കോളനി സ്വദേശി ഷിഹാബിന്റെ സഹോദരന്‍ റഹീം അന്തരിച്ചു


Advertisement

കൊയിലാണ്ടി: പാലക്കുളത്ത് കടലില്‍ മീന്‍ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് മുങ്ങി മരിച്ച നന്തി കടലൂര്‍ മുത്തായത്ത് കോളനിയിലെ ഷിഹാബിന്റെ സഹോദരന്‍ റഹീം അന്തരിച്ചു. ഇരുപത്തിയഞ്ച് വയസായിരുന്നു.

ശ്വാസകോശ സംബന്ധമായ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു റഹീം. ഇന്ന് ഉച്ചയോടെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ടരയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Advertisement

മുത്തായത്ത് കോളനിയില്‍ ഇബ്രാഹിമിന്റെയും ഫാത്തിമയുടെയും മകനാണ്. ഏകസഹോദരനായിരുന്നു ഷിഹാബ്. സെറീന, റഷീദ, റഹീന, റഫീന, റജുല എന്നിവര്‍ സഹോദരിമാരാണ്.

മൃതദേഹം ഇന്ന് രാത്രി ഒമ്പത് മണിക്ക് നന്തിയില്‍ ഖബറടക്കും.


Related News: കടലില്‍ തോണി മറിഞ്ഞ് കാണാതായ ഷിഹാബിന്റെ മൃതദേഹം കണ്ടെത്തി – വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ..


Advertisement
Advertisement