പ്രവാചകാനുരാഗത്തിന്റെ ഈരടികള്‍ പേമാരിയായി പെയ്തിറങ്ങി; റബീഅ് 24ന് കരേക്കാട് യൂണിറ്റില്‍ പ്രൗഢഗംഭീരമായ തുടക്കം


Advertisement

പയ്യോളി: പ്രവാചകാനുരാഗത്തിന്റെ ഈരടികള്‍ പേമാരിയായ് പെയ്തിറങ്ങിയ ‘റബീഅ് 24’ പ്രോഗ്രാമിന് കരേക്കാട് യൂണിറ്റില്‍ പ്രൗഢഗംഭീരമായ തുടക്കം. സി.എം സെന്ററില്‍ പ്രസ്ഥാന കുടുംബത്തിന്റെ നേതൃത്വത്തില്‍ നടന്ന സംഗമത്തില്‍ സയ്യിദ് ഇസ്മായില്‍ ബാഫഖി കൊയിലാണ്ടി പ്രാരംഭ പ്രാര്‍ത്ഥന നിര്‍വഹിച്ചു. സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തന്നൂര്‍ തങ്ങള്‍ മജ്‌ലിസിന് നേതൃത്വം നല്‍കി.

Advertisement

പരിപാടി അബൂബക്കര്‍ സഖാഫി വെണ്ണക്കോട് ഉദ്ഘാടനം ചെയ്തു. അബ്ദുന്നാസിര്‍ സഖാഫി അധ്യക്ഷത വഹിച്ചു. ആഷിക് അലി ഖുതുബി മദ്ഹുല്‍ റസൂല്‍ പ്രഭാഷണം നടത്തി. പ്രസ്തുത സംഗമത്തില്‍ എ.എംഹാജി, എം.കെ.ഹാജി, കമ്മന ഉമര്‍ ഹാജി, ഹമീദ് യു.പി, റഷീദ് എം.സി, അസീസ് പി.പി, നവാസ് പി.എംഎന്നിവര്‍ സംബന്ധിച്ചു.

Advertisement

അജ്‌നാസ് ഹാഷിമി സ്വാഗതവും മഅ്ശൂഖ് ഹാഷിമി നന്ദിയും പറഞ്ഞു.

Advertisement