ലോക ആയുര്‍വേദ ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടിയില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പുമായി ഗവണ്മെന്റ് മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍
കൊയിലാണ്ടി: ലോക ആയുര്‍വേദ ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടിയില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി.
ജി.എംവി.എച്ച്.എസ്.എസ് എന്‍.എസ്.എസ് യൂണിറ്റും ഭാരതീയ എഫ്.സി ചികിത്സാ വകുപ്പ്, ആയുഷ്‌പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കൊയിലാണ്ടിയുടെയും ആഭിമുഖ്യത്തലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ഗവണ്മെന്റ് മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടന്ന ക്യാമ്പ് മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ പ്രജില സി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വി.എച്ച്.എസ്.സി സീനിയര്‍ അധ്യാപിക ബീന എം. സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് സത്താര്‍ കെ.കെ അധ്യക്ഷത വഹിച്ചു. ആയുഷ് മെഡിക്കല്‍ ഓഫീസര്‍ അഭിലാഷ് ബി.ജി ആയുര്‍വേദ ചികിത്സയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.
ഹയര്‍ സെക്കണ്ടറി വിഭാഗം സീനിയര്‍ അധ്യാപകന്‍ ഡോ. ഹാഷിം, പിടിഎ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ മുനീര്‍ , സബിത , ലായിഖ്, മണി, നാസര്‍, മദര്‍ പി.ടി.എ അംഗം ജസലു എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. എന്‍.എസ്.എസ് പ്രോഗാം ഓഫീസര്‍ ദിലീഷ്. കെ നന്ദി പറഞ്ഞു.