ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഫ്‌ലാഷ്‌മോബും, റാലിയും സംഘടിപ്പിച്ച് ആര്‍ ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി യോഗം കോളേജ്


കൊയിലാണ്ടി: ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഫ്‌ലാഷ്‌മോബും, റാലിയും സംഘടിപ്പിച്ച് ആര്‍. ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി യോഗം കോളേജ്. എന്‍സിസി, എന്‍എസ്എസ് യൂണിറ്റിന്റെ അഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഫ്‌ലാഷ്‌മോബും, റാലിയും സംഘടിപ്പിച്ചു.

കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍. സി.പി സുജേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. എന്‍സിസി ഓഫീസര്‍ ക്യാപ്റ്റന്‍ മനു .പി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോക്ടര്‍ വി.എസ് അനിത എന്നിവര്‍ നേതൃത്വം നല്‍കി.