പുരസ്‌കാര തിളക്കവുമായി കൊയിലാണ്ടിയിലെ ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി കോളേജ്


Advertisement

കൊയിലാണ്ടി: ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി കോളേജിന് 2023-24 വര്‍ഷത്തെ കേരളത്തിലെ മികച്ച കോളേജുകളുടെ റാങ്കിങ്ങില്‍ അഭിമാനകരമായ നാല്‍പ്പത്തിഞ്ചാം സ്ഥാനം ലഭിച്ചു. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് മികച്ച കോളേജുകളെ കണ്ടെത്തുന്ന ഈ റാങ്കിങ്ങ് നടന്നത്. കോഴിക്കോട് ജില്ലയില്‍ കോളേജിന് നാലാം സ്ഥാനം എന്നതും, കേരളത്തിലെ എസ്.എന്‍ കോളേജുകളില്‍ രണ്ടാം സ്ഥാനമാണെന്നുള്ളതും ഏറെ പ്രശംസനീയമാണ്.

Advertisement

അഭിമാനകരമായ ഈ ചരിത്ര നേട്ടത്തില്‍ കോളേജ് മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ കോളേജില്‍ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. അനുമോദന ചടങ്ങ് കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. സുജേഷ് സി.പി. സ്വാഗതപ്രസംഗവും, എസ്.എന്‍.ഡി.പി യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടി അധ്യക്ഷ പ്രസംഗവും നടത്തി.

Advertisement

ഡോ. ആര്‍.രവീന്ദ്രന്‍, ദാസന്‍ പറമ്പത്ത്, രാജീവന്‍.പി.കെ, രാമകൃഷ്ണന്‍, ഡോ.വി.അനില്‍, ഡോ.അമ്പിളി.ജെ.എസ്, ഡോ. കുമാര്‍.എസ്.പി, ഡോ.സുനില്‍ ഭാസ്‌കര്‍, കബീര്‍ സലാല, ചാന്ദ്‌നി.പി.എം, അജിത്ത് കുമാര്‍.ഐ, പവിത.കെ.എം, അനുവര്‍ണ്ണ.എം.വി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കോര്‍ഡിനേറ്റര്‍ ഡോ.വിദ്യ വിശ്വനാഥന്‍ നന്ദി അര്‍പ്പിച്ചു.

Advertisement

Summary: R.Shankar Memorial SNDP College, Koyilandy ranking improved