‘ഭരണ സ്വാധീനം ഉപയോഗിച്ച് ഉദ്യോഗസ്ഥന്മാരെ ഭീക്ഷണിപ്പെടുത്തി വാര്‍ഡ് വിഭജന പ്രക്രിയ അട്ടിമറിക്കുവാനുള്ള സി.പി.എം നീക്കം ചെറുക്കും’; പേരാമ്പ്രയില്‍ യു.ഡി.എഫ് കണ്‍വെന്‍ഷന്‍ ചേര്‍ന്നു
പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്ത് യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ഭരണസ്വാധീനം ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വാര്‍ഡ് വിഭജന പക്രിയ അട്ടിമറിക്കാനുള്ള സി.പി.എം നീക്കം ചെറുക്കുമെന്ന് മുസ്ലിം ലീഗ് ജില്ലാ ആക്ടിങ്ങ് ജനറല്‍ സെക്രട്ടറി സി.പിഎ. അസീസ് പറഞ്ഞു. യു.ഡി എഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെയര്‍മാന്‍ കെ.പി. റസാക്ക് അധ്യക്ഷത വഹിച്ചു. ഡി.സി.സി.ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി മുഖ്യ പ്രഭാഷണം നടത്തി. ടി.കെ. ഇബ്രാഹിം, കെ.സി. രവീന്ദ്രന്‍, എം.കെ.സി. കുട്ട്യാലി, പി.എസ്. സുനില്‍കുമാര്‍, ഇ. ഷാഹി, ആലീസ് മാത്യു, കെ. ജാനു, രമേഷ് മഠത്തില്‍ എന്നിവര്‍ സംസാരിച്ചു.