ലഹരിയ്‌ക്കെതിരെ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും വോട്ട്; ചേമഞ്ചേരിക്കാര്‍ രേഖപ്പെടുത്തി ‘പുതുലഹരിക്ക് ഒരു വോട്ട്’


ചേമഞ്ചേരി: ജില്ലാ ഭരണകൂടത്തിന്റെയും നശാ മുക്ത് ഭാരത് അഭിയാന്റെയും ക്യാമ്പസ് ഓഫ് കോഴിക്കോട് പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തില്‍ തുടക്കമിട്ട ‘പുതുലഹരിക്ക് ഒരു വോട്ട്’ പരിപാടിയില്‍ വോട്ട് രേഖപ്പെടുത്തി ചേമഞ്ചേരിക്കാര്‍. രാവിലെ പൂക്കാട് അങ്ങാടിയില്‍ വച്ചു നടന്ന വോട്ടിങ്ങില്‍ ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും നാട്ടുകാരും അണിചേര്‍ന്നു.

ജില്ലയിലെ സമഗ്ര ബോധവത്കരണ-പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആവിഷ്‌ക്കരിച്ച ‘പുതുലഹരിയിലേക്ക്’ പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലായിരുന്നു പരിപാടി നടന്നത്. ലഹരി വിരുദ്ധ ദീപശിഖ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ ഏറ്റുവാങ്ങി.