മുക്കാളിയില്‍ ഓടുന്ന ട്രെയിനില്‍ നിന്നും സഹയാത്രികന്‍ തള്ളിയിട്ടു; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു


Advertisement

വടകര:
ഓടുന്ന ട്രെയിനിൽ നിന്നും സഹയാത്രികൻ തള്ളിയിട്ട ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഉത്തർ പ്രദേശ് സ്വദേശിയായ വിവേക് ആണ് മരിച്ചത്.
Advertisement

ട്രെയിൻ മുക്കാളിയിൽ എത്തിയപ്പോഴാണ് സഹയാത്രികനായ മുഫാദൂർ ഇസ്ലാം എന്നയാൾ വിവേകിനെ പുറത്തേക്ക് തള്ളിയിട്ടത്. ഇയാൾ ആസാം സ്വദേശി ആണ്.

Advertisement

ഗുരുതരമായി പരിക്കേറ്റ വിവേകിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തള്ളിയിട്ട പ്രതിയെ യാത്രക്കാർ യാത്രക്കാർ പിടികൂടുകയും ആർ പി എഫ് നെ ഏൽപ്പിക്കുകയും ചെയ്തു.

Advertisement

ഇന്നലെ വൈകീട്ടായിരുന്നു സംഭവം. കണ്ണൂർ എറണാകുളം ഇന്റർസിറ്റി എക്സ്പ്രെസ്സിൽ ആണ് സംഭവം നടന്നത്.