കോഴിക്കോട് ജില്ലാ സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി പുറക്കാട് ശാന്തി സദനം; നേട്ടം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കും പിന്നണി പ്രവര്‍ത്തകര്‍ക്കും ആദരം


തിക്കോടി: കോഴിക്കോട് ജില്ലാ സ്‌പെഷല്‍ സ്‌ക്കൂള്‍ കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ് നേടി പുറക്കാട് ശന്തി സദനം സ്‌പെഷല്‍ സ്‌ക്കൂള്‍. നേട്ടം കരസ്ഥമാക്കിയസ്‌കൂളിലെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും പിന്നണി പ്രവര്‍ത്തകരെയു ആദരിച്ചു.

ചടങ്ങിന്റെ ഉദ്ഘാടനവും ഉപഹാരസമര്‍പ്പണവും കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല നിര്‍വഹിച്ചു. തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീലാ സമദ് ആദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ ആശംസകള്‍ ആര്‍പ്പിച്ചുകൊണ്ട് പഞ്ചായത്ത് വൈഃപ്രസിഡണ്ട് രാമചന്ദ്രന്‍ കുയ്യണ്ടി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ദുല്‍ക്കിഫില്‍, സൗജത്ത്, ഇബ്രാഹിം, നാസര്‍.കെ.കെ. ഇമ്പിച്ചി, ശാന്തിസദനം സ്‌ക്കൂള്‍ പ്രിന്‍സിപ്പിള്‍ മായ.എസ്, പി.ടി.എ.പ്രസിഡണ്ട് നൗഫല്‍.ഒ.ടി എന്നിവര്‍ സംസാരിച്ചു. പൗരാവലിയുടെ നേതൃത്വത്തില്‍ പുറക്കാട് വിജയാഹ്ലാദ റാലിയും സംഘടിപ്പിച്ചു.