പുറക്കാട് കാര്‍ പോസ്റ്റിലിടിച്ച് അപകടം; പോസ്റ്റ് തകര്‍ന്നു


Advertisement

തിക്കോടി: പുറക്കാട് എടമത്ത് താഴെ കാര്‍ പോസ്റ്റിലിടിച്ച് അപകടം. പുറക്കാട് സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പോസ്റ്റ് തകര്‍ന്നു. കാറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് പരിക്കില്ല.

Advertisement

പുറക്കാട് വൈകുന്നേരം അഞ്ചുമണിയോട് കൂടിയാണ് അപകടം നടന്നത്. കൊപ്രക്കണ്ടത്തില്‍ നിന്നും എടമത്ത് താഴെ ഭാഗത്തേക്ക് വരികയായിരുന്നു കാര്‍. പുറക്കാട് സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.

Advertisement
Advertisement