കലാപരിപാടികളുമായെത്തിയത് 15 അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങള്‍; കുടുംബശ്രീ അഞ്ചാം വാര്‍ഡ് എ.ഡി.എസ് വാര്‍ഷികം സര്‍ഗ സന്ധ്യ പുളിയഞ്ചേരിയില്‍


കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ അഞ്ചാം വാര്‍ഡ് എ.ഡി.എസ് വാര്‍ഷികം സര്‍ഗ സന്ധ്യ പുളിയഞ്ചേരിയില്‍ സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ നിജില പറവക്കൊടി അധ്യക്ഷയായിരുന്നു.

കൗണ്‍സിലര്‍മാരായ രമേശന്‍ വലിയാട്ടില്‍, എന്‍.ടി.രാജീവന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഇന്ദുലേഖ, മുന്‍ കൗണ്‍സിലര്‍ കെ.ടി.സിജേഷ്, മിനി, സജില്‍ കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍ നിഷ സ്വാഗതവും ഇന്ദിര നന്ദിയും പറഞ്ഞു.

15 അയല്‍ക്കൂട്ടങ്ങളില്‍ നിന്നും അംഗങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. മികച്ച പരിപാടികളാണ് അരങ്ങേറിയത്. പരിപാടികള്‍ അവതരിപ്പിച്ച മുഴുവന്‍ പേര്‍ക്കും ഉപഹാരങ്ങള്‍ വിതരണം ചെയ്തു.