ഉള്ളിയേരിയിലെ വാഹനാപകടത്തിൽ പരിക്കേറ്റത് പുളിയഞ്ചേരി സ്വദേശിയായ വിദ്യാർത്ഥിക്ക്; അപകടകാരണം ബസ് അശ്രദ്ധമായി സ്റ്റാന്റിലേക്ക് കയറ്റിയതിനാലെന്ന് ആരോപണം (വീഡിയോ കാണാം)


ഉള്ളിയേരി: ഉള്ളിയേരി ടൗണില്‍ ഇന്ന് രാവിലെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റത് കൊയിലാണ്ടി പുളിയഞ്ചേരി സ്വദേശിക്ക്. കുനിയില്‍ ദിനേശന്റെയും പ്രജിതയുടെയും മകന്‍ അശ്വിന്‍ സച്ചുവിനാണ് പരിക്കേറ്റത്. അശ്വിനും സുഹൃത്ത് റാഷിയും രാവിലെ കോളേജിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.

ഉള്ളിയേരി എം-ഡിറ്റ് കോളേജിലെ ബി.ടെക് വിദ്യാര്‍ത്ഥികളാണ് ഇരുവരും. അപകടത്തില്‍ പരിക്കേറ്റ ഇരുവരെയും ഉടന്‍ എം.എം.സി ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അശ്വിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അശ്വിന്റെ കൈയിലെ എല്ലിന് സാരമായ പരിക്കുള്ളതിനാല്‍ നാളെ ശസ്ത്രക്രിയ നടത്തും.

സംസ്ഥാനപാതയില്‍ നിന്ന് ബസ് അശ്രദ്ധമായി ഉള്ളിയേരി ബസ് സ്റ്റാന്റിലേക്ക് തിരിച്ചതാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം. കുറ്റ്യാടിയില്‍ നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു.

വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക