മുതിര്‍ന്നവര്‍ക്ക് ആദരം, കളിയും ചിരിയുമായി അവര്‍ വീണ്ടും ഒന്നിച്ചു; കുടുംബസംഗമം നടത്തി പുളിയഞ്ചേരി ആലങ്ങാേട്ട് തറവാട്
കൊയിലാണ്ടി: കുടുംബസംഗമം സംഘടിപ്പിച്ച് പുളിയഞ്ചേരി ആലങ്ങാേട്ട് തറവാട്. മുതിര്‍ന്ന കുടുംബാംഗങ്ങള്‍ വിളക്ക് തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. കുടുംബത്തിലെ മുതിര്‍ന്നവര്‍ക്ക് ആദരം, കുടുംബാംഗങ്ങളുടെ വിവിധ കലാപിരിപാടികള്‍ എന്നിവ അരങ്ങേറി.
ആലങ്ങാേട്ട് കുഞ്ഞികൃഷ്ണന്‍ നായര്‍, സി.പി. ബാലന്‍ നായര്‍, കേളമ്പത്ത് രാഘവന്‍ നായര്‍, സരോജിനി അമ്മ, മീനാക്ഷി അമ്മ, ലീല, സരസ വിയ്യൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.