വെള്ളാട്ടവും താണ്ഡവം ടീമിന്റെ വയലിന്‍ ഫ്യൂഷനും; പുളീക്കണ്ടി മടപ്പുരയില്‍ പ്രധാന ഉത്സവം ഇന്ന്, ഭക്തജനങ്ങളെ വരവേറ്റ് ക്ഷേത്രം


Advertisement

പേരാമ്പ്ര: പറശ്ശിനി ഭഗവാന്റെ നിത്യ ചൈതന്യം കൊണ്ട് ശ്രദ്ധേയമായ പേരാമ്പ്ര വാളൂര്‍ മരുതേരി പുളീക്കണ്ടി മടപ്പുര ശ്രീമുത്തപ്പന്‍ ക്ഷേത്രത്തിലെ തിരുവപ്പന മഹോത്സവത്തിന്റെ പ്രധാന ദിവസം ഇന്ന്. അരക്കോടിയോളം രൂപ ചെലവഴിച്ച് ചെമ്പോലയില്‍ നിര്‍മ്മിച്ച പുതിയ മടപ്പുര കാണാനും ഉത്സവാഘോഷങ്ങളില്‍ പങ്കാളികളാകാനും നൂറുകണക്കിന് ആളുകളാണ് ക്ഷേത്രത്തിലെത്തുന്നത്.

Advertisement

ഇന്ന് ഉച്ചക്ക് 2.30ന് മുത്തപ്പനെ മലയിറക്കല്‍ ചടങ്ങ് നടക്കും. നാലിന് വിവിധ ദേശങ്ങളില്‍ നിന്ന് ഇളനീര്‍കുല വരവുകള്‍. ആറിന് മുത്തപ്പന്‍ വെള്ളാട്ടം. 6.30ന് താലപ്പൊലി ദീപാരാധന. വയലിനും ചെണ്ടയും സമന്വയിക്കുന്ന താണ്ഡവം ടീമിന്റെ വയലിന്‍ ഫ്യൂഷന്‍ കാഴ്ചക്കാരില്‍ ആവേശം തീര്‍ക്കും. എട്ട് മണി മുതല്‍ ഭഗവതി, ഗുളികന്‍, ഗുരു, കുട്ടിച്ചാത്തന്‍ തിറകള്‍. നാളെ മുതല്‍ (25 ശനി) കാലത്ത് ആറിന് തിരുവപ്പന എന്നിവ നടക്കും. നാളെ ഉച്ചക്ക് ഒരു മണിവരെ ദര്‍ശന സൗകര്യമുണ്ടായിരിക്കും.

Advertisement
Advertisement