പഴയ ഓര്‍മ്മകള്‍ പുതുക്കി ഒരുവട്ടം കൂടി ആ നെല്ലിമരിച്ചോട്ടില്‍ അവരെത്തി; പുളിയഞ്ചേരി സൗത്ത് എല്‍.പി സ്‌കൂളില്‍ പൂര്‍വ്വവിദ്യാര്‍ഥി സംഗമം
കൊയിലാണ്ടി: 98ാം വര്‍ഷത്തിലേക്ക് കടക്കുകയാണ് പുളിയഞ്ചേരി സൗത്ത് എല്‍.പി സ്‌കൂള്‍. 1925ല്‍ എരോത്ത് കെ.കുഞ്ഞിക്കേളു നായര്‍ സ്ഥാപിച്ച സ്‌കൂളിന്റെ വാര്‍ഷിക ആഘോഷത്തിന് മുന്നോടിയായി പൂര്‍വ്വവിദ്യാര്‍ഥികള്‍ സ്‌കൂളില്‍ ഒത്തുകൂടി.
‘ഒരുവട്ടം കൂടി ആ നെല്ലിമരച്ചോട്ടില്‍’ എന്ന പേരില്‍ മാര്‍ച്ച് 10ന് വൈകുന്നേരം നാലുമണിക്ക് സ്‌കൂളില്‍ വെച്ച് നടന്ന പൂര്‍വ്വവിദ്യാര്‍ഥി സംഗമം കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഷിജുമാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
വാര്‍ഷികാഘോഷത്തിനൊപ്പം സ്‌കൂള്‍ ഹെഡ്മിസ്ട്രെസ് ഇന്ദിര ടീച്ചര്‍ക്കുള്ള യാത്രയയപ്പും മാര്‍ച്ച് പതിനെട്ടിന് നടക്കും. ചടങ്ങില്‍ സ്‌കൂള്‍ സ്റ്റാഫ്സെക്രട്ടറി പ്രിന്‍സി ടീച്ചര്‍ സ്വാഗതം പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ രമേശന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
യു.കെ.രാഘവന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി ശേഷം പൂര്‍വ അധ്യാപകരെ ആദരിക്കല്‍ ചടങ്ങില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ നിജില പറവകൊടി, എന്‍.ടി.രാജീവന്‍, നന്ദനന്‍.കെ.എം എന്നിവര്‍ ഉപഹാരംസമര്‍പ്പണം നടത്തി.
പൂര്‍വ്വ അധ്യാപകന്‍ സുരേന്ദ്രന്‍ മാസ്റ്റര്‍ രചിച്ച പുസ്തകങ്ങള്‍ സ്‌ക്കൂള്‍ ലൈബ്രറിയിലേക്ക് നല്‍കി പ്രധാന അധ്യാപിക ഇന്ദിര ടീച്ചര്‍ ഏറ്റുവാങ്ങി. മണി അട്ടാളി നന്ദി പറഞ്ഞു.