കേന്ദ്രം കേരളത്തോട് കാണിക്കുന്ന ക്രൂരമായ അവഗണനയ്‌ക്കെതിരെ പ്രതിഷേധം അണപൊട്ടി; കൊയിലാണ്ടിയില്‍ എല്‍.ഡി.എഫിന്റെ പോസ്‌റ്റോഫീസ് മാര്‍ച്ചും ധര്‍ണ്ണയും


കൊയിലാണ്ടി: കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന ക്രൂരമായ അവഗണിയ്‌ക്കെതിരെ എല്‍.ഡി.എഫ് കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റാഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ആര്‍.ജെ.ഡി ജില്ലാ പ്രസിഡണ്ട് എം.കെ.ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു.

ആര്‍.സത്യന്‍, എല്‍.ജി.ലിജീഷ്, എം.പി.ശിവാനന്ദന്‍, സി.രമേശന്‍, കെ.കെ.കണ്ണന്‍, പി.എന്‍.കെ.അബ്ദുള്ള എന്നിവര്‍ പ്രസംഗിച്ചു. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.കെ.അജിത്ത് സ്വാഗതം പറഞ്ഞു. മുന്‍ എം.എല്‍.എമാരായ പി.വിശ്വന്‍, കെ ദാസന്‍, എം.പി.ഷിബു, ടി.കെ.ചന്ദ്രന്‍, ദീപ.ഡി, എസ്.സുനില്‍ മോഹന്‍, രാമചന്ദ്രന്‍ കുയ്യണ്ടി, എന്‍.ശ്രീധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.