ഉറങ്ങുന്ന സര്‍ക്കാറിനെതിരെ സ്ത്രീപക്ഷ മുന്നേറ്റം; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്തണമെന്നതടക്കമുള്ള ആവശ്യങ്ങളുയര്‍ത്തി കീഴരിയൂരില്‍ മഹിളാ കോണ്‍ഗ്രസിന്റെ പ്രതിഷേധ സംഗമം
കീഴരിയൂര്‍: ഉറങ്ങുന്ന സര്‍ക്കാറിനെതിരെ സ്ത്രീപക്ഷ മുന്നേറ്റം എന്ന മുദ്രാവാക്യമുയര്‍ത്തി കീഴരിയൂര്‍ മണ്ഡലം മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്തുക, മന്ത്രി സജി ചെറിയാനും എം.മുകേഷ് എംഎല്‍എയും രാജിവയ്ക്കുക, മന്ത്രി ഗണേഷ്‌കുമാറിന്റെ പങ്ക് അന്വേഷി ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധ സംഗമം.
പരിപാടി മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഗിരിജ മനത്താനത്ത് ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുലോചന സിറ്റാടില്‍ അധ്യക്ഷത വഹിച്ചു.
മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇടത്തില്‍ ശിവന്‍, പഞ്ചായത്ത് അംഗങ്ങളായ സവിത നിരത്തിന്റെ മീത്തല്‍, ജലജ കുറുമയില്‍, മുന്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് ചുക്കോത്ത് ബാലന്‍ നായര്‍, മണ്ഡലം വൈസ് പ്രസിഡന്റ് ഒ.കെ.കുമാരന്‍, സ്വപ്ന നന്ദകുമാര്‍, ഷെല്ലി രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.
Summary: Protest rally of Mahila Congress in Keezhriyur, raising demands for inquiry into the Hema Committee report