പാചക വാതക പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ പയ്യോളിയില്‍ പ്രതിഷേധം ആളിക്കത്തി; ബീച്ച് റോഡില്‍ അടുപ്പ് കൂട്ടി പ്രതിഷേധമറിയിച്ച് കെ.എസ്.കെ.ടി.യു
പയ്യോളി: പാചക വാതക പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ പയ്യോളിയില്‍ പ്രതിഷേധം. കെഎസ്‌കെടിയു വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പയ്യോളി ബീച്ച് റോഡില്‍ അടുപ്പ് കൂട്ടിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്
പ്രതിഷേധ സഗമം ഏരിയ കമ്മിറ്റി അംഗം എംപി അഖില ഉദ്ഘാടനം ചെയ്തു. വിവി അനിത അധ്യക്ഷയായി. പികെ ഷീജ, സി പുഷ്പലത, കെടി ഷൈജ എന്നിവര്‍ സംസാരിച്ചു. എന്‍.കെ റീത്ത സ്വാഗതവും പി.കെ വിനീത നന്ദിയും പറഞ്ഞു.
Summary: Protest in Payyoli against increase in cooking gas and petrol prices.