കലയും പ്രതിരോധവും; കൊയിലാണ്ടിയില്‍ കലാ സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിച്ച് പുരോഗമന കലാ സാഹിത്യ സംഘം
കൊയിലാണ്ടി: ഫാസിസത്തേയും അവസരവാദത്തേയും ചെറുത്തു തോല്‍പ്പിക്കലാകണം ആസന്നമായ തെരഞ്ഞെടുപ്പില്‍ കലാ സാംസ്‌കാരിക പ്രവര്‍ത്തകരുടെ ലക്ഷ്യമെന്ന് കവി മേലൂര്‍ വാസുദേവന്‍. പുരോഗമന കലാ സാഹിത്യ സംഘം കൊയിലാണ്ടി മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന കലാസാംസ്‌കാരിക പ്രവര്‍ത്തകരുടെ ഒത്തുചേരല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ വൈസ്പ്രസിഡന്റ് ഡോ. ആര്‍.കെ. സതീഷ് മുഖ്യപ്രഭാഷണം നടത്തി. കൊയിലാണ്ടി മേഖലാ പ്രസിഡന്റ് കെ. ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. പുരോഗമന കലാ സാഹിത്യസംഘം മേഖലാ സെക്രട്ടറി മധു കിഴക്കയില്‍ തുടര്‍ പരിപാടികള്‍ വിശദീകരിച്ചു.
ജില്ലാകമ്മിറ്റി അംഗം അശ്വനിദേവ്, മേഖലാ ജോയിന്റ് സെക്രട്ടറി സി.പി. ആനന്ദന്‍, നോവലിസ്റ്റ് റിഹാന്‍ റഷീദ്, ക്യു.എഫ്.എഫ്.കെ ചെയര്‍മാന്‍ പ്രശാന്ത് ചില്ല, കെ.ടി. രാധാകൃഷ്ണന്‍, കെ. ദാമോദരന്‍, എന്നിവര്‍ സംസാരിച്ചു. പി. കെ. വിജയകുമാര്‍ ചടങ്ങിന് നന്ദി പറഞ്ഞു. തുടര്‍ന്ന് ബിനീഷ് മണിയൂര്‍, സജീവന്‍ അരങ്ങ്, മധു കുറുവങ്ങാട് എന്നിവരുടെ നേതൃത്വത്തില്‍ നാടന്‍ പാട്ടും ‘ചോദ്യം’ എന്ന നാടകവും അവതരിപ്പിച്ചു.