ധ്യാന്‍ ശ്രീനിവാസന്‍ ചിത്രത്തിന്റെ നിർമ്മാതാവ് പേരാമ്പ്രക്കാരന്‍ അനൂപ്: ചീനാട്രോഫിയിലേക്ക് എത്തിപ്പെട്ടത്തിനെക്കുറിച്ച് അനൂപ് സംസാരിക്കുന്നു
പേരാമ്പ്ര: ഇന്ന് റിലീസായ ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ചീനാട്രോഫി ധ്യാനിന്റെ കരിയറിലെ മികച്ച കഥാപാത്രമാണെന്നും ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ചിത്രത്തിന്റെ നിര്‍മാതാവ് അനൂപ് മോഹന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്.
പേരിലെ കൗതുകം പോലെ ചിത്രം എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്നും, കുടുംബത്തോടൊപ്പം എല്ലാവരും ചിത്രം കാണണമെന്നും അദ്ധേഹം പറഞ്ഞു. പേരാമ്പ്ര സ്വദേശിയ അനൂപ് നിര്‍മാതാവായ ആദ്യ ചിത്രം കൂടിയാണ് ചീനാട്രോഫി. സുഹൃത്തുക്കള്‍ വഴിയാണ് സിനിമയിലെത്തിയതെന്നും മലയാള സിനിമയില്‍ തന്നെ തുടരാനാണ് താല്‍പര്യമെന്നും അദ്ധേഹം പറഞ്ഞു.
ധ്യാന്‍ ശ്രീനിവാസനെ കൂടാതെ ജോണി ആന്റണി, കെപിഎസി ലളി, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. കോമഡി ഫാമിലി എന്റര്‍ടെയ്നറായി ഒരുക്കിയ ചിത്രത്തിന്റെ സംവിധായകന്‍ അനില്‍ ലാല്‍ ആണ്. ഷെഫ് പിള്ളയും ചിത്രത്തില്‍ പ്രധാന താരമായി എത്തുന്നുണ്ട്. തിയേറ്ററുകളില്‍ നിന്നം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.