‘അന്ധവിശ്വാസത്തിന്റെ കൂരിരുള്‍ മാറ്റുക, ശാസ്ത്ര ബോധത്തിന്റെ പുലരി പിറക്കട്ടെ’ ജനചേതനായാത്രയുടെ പ്രചരണാര്‍ത്ഥം കൊയിലാണ്ടിയില്‍ വിളംബര ജാഥ
കൊയിലാണ്ടി: സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജനചേതന യാത്രയുടെ പ്രചരണാര്‍ത്ഥം കൊയിലാണ്ടിയില്‍ വിളംബര ജാഥ സംഘടിപ്പിച്ചു. ‘അന്ധവിശ്വാസത്തിന്റെ കൂരിരുള്‍ മാറ്റുക, ശാസ്ത്ര ബോധത്തിന്റെ പുലരി പിറക്കട്ടെ’ എന്ന മുദ്രാവാക്യവുമായി ഡിസംബര്‍ 27നാണ് ജനചേതന യാത്ര കൊയിലാണ്ടിയില്‍ എത്തിച്ചേരുന്നത്.
പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ നടന്ന സ്വീകരണത്തില്‍ വൈസ് പ്രസിഡന്റ് ലത്തീഫ് കാവലാട് അധ്യക്ഷ്യം വഹിച്ചു. സമാപന സമ്മേളനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം കെ.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ കെ.എ.ഇന്ദിര ടീച്ചര്‍, എം.എം.ചന്ദ്രന്‍ മാസ്റ്റര്‍, ടി.ദാമോദരന്‍ മാസ്റ്റര്‍, നാസര്‍ കാപ്പാട്, ചേനോത്ത് ഭാസ്‌കരന്‍, മുചുകുന്ന് ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.