പച്ച, റോസ്, മഞ്ഞ… വാഹനത്തിന് ചുറ്റും പുകയോട് പുക; നാദാപുരത്ത് യാത്രക്കാര്‍ക്ക് ശല്യം സൃഷ്ടിച്ച് റോഡില്‍ കാറുമായി യുവാക്കളുടെ ‘ആഘോഷയാത്ര’


Advertisement

വടകര: നാദാപുരത്ത് കാല്‍നടയാത്രക്കാര്‍ക്കും മറ്റുവാഹനങ്ങള്‍ക്കും പ്രയാസം സൃഷ്ടിച്ച് യുവാക്കളുടെ അഭ്യാസ പ്രകടനം. വിവാഹ സംഘത്തോടൊപ്പം സഞ്ചരിച്ച രണ്ടു കാറുകളിലെ യുവാക്കളാണ് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം.

Advertisement

ഫാന്‍സി കളര്‍ പുക പടര്‍ത്തിയാണ് ഇവര്‍ വാഹനവുമായി പോയത്. പിറകെ വരുന്ന ഇരുചക്ര വാഹന യാത്രക്കാര്‍ക്കും മറ്റും ഇത് ഏറെ പ്രയാസം സൃഷ്ടിച്ചു. പിന്നിലെ വാഹനങ്ങള്‍ക്ക് സൈഡ് നല്‍കാതെയായിരുന്നു യുവാക്കളുടെ അഭ്യാസപ്രകടനം. ഇത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവുകയായിരുന്നു.

Advertisement

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യാത്ര പ്രയാസകരമായതോടെ പിന്നില്‍ സഞ്ചരിച്ച വാഹനങ്ങളിലെ ആളുകള്‍ ദൃശ്യം പകര്‍ത്തുകയായിരുന്നു. കാറില്‍ നിന്നും വിവിധ നിറങ്ങളിലുള്ള പുക ഉയരുന്നതും അത് യാത്രക്കാര്‍ക്ക് തടസ്സമുണ്ടാക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Advertisement

Summary: ‘Procession’ of youth with car on road causing disturbance to commuters in Nadapuram