ലോക ഭിന്നശേഷി ദിനത്തില്‍ സ്‌നേഹ സന്ദേശ യാത്രയുമായി നന്തി ആശാനികേതന്‍; ഘോഷയാത്രയില്‍ പങ്കെടുത്ത് ഫ്രഞ്ച്,മണിപ്പൂര്‍ സ്വദേശിനികളും


നന്തിബസാര്‍: ലോക ഭിന്നശേഷി ദിനത്തില്‍ നന്തിടൗണില്‍ സ്‌നേഹ സന്ദേശ യാത്രയുമായി നന്തി എഫ്.എം.ആര്‍ ആശാനികേതന്‍. സ്‌നേഹ സന്ദേശ യാത്രയോടൊപ്പം ഭിന്ന ശേഷിക്കാര്‍ നിര്‍മ്മിച്ച ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും നടന്നു.

ഘോഷയാത്രയില്‍  അന്യ സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നും ഉളളവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു. മണിപ്പൂര്‍ സ്വദേശിനി ഹൊയിത്തം, ഫ്രഞ്ച് വനിത നൗമി എന്നിവരാണ് ഘോഷയാത്രക്ക് നേതൃത്വം നല്‍കിയത്.

നിരവധി അംഗങ്ങള്‍ പങ്കെടുത്ത സ്‌നേഹ സന്ദേശ യാത്ര ആശാനികേതന്‍ എഫ്.എം.ആര്‍ ഇന്ത്യാ ഗവേര്‍ണിംഗ് കൗന്‍സില്‍ അംഗം ഡോക്ടര്‍ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു.

ആര്‍.പി.കെ.രാജീവ്കുമാര്‍, ഗവേര്‍ണിംഗ് കൗണ്‍സില്‍ ട്രഷര്‍ ചന്ദ്രന്‍ ടി.പി, നബീല്‍, സത്യന്‍ എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു. കമ്മ്യൂണിറ്റി ലീഡര്‍ ലിലി മേരി റോസ്, സന്തോഷ്, സിന്ദു, ദേവി എന്‍.കെ എന്നിവര്‍ പങ്കെടുത്തു.