അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തുടച്ചുനീക്കാം; ജനചേതന യാത്രയോടനുബന്ധിച്ച വിളംബരജാഥയ്ക്ക് പാച്ചാക്കൽ സ്വീകരണം


Advertisement

കൊയിലാണ്ടി: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ സംഘടിപ്പിക്കുന്ന ജനചേതന യാത്രയോട് അനുബന്ധിച്ച് തിക്കോടി, മൂടാടി പഞ്ചായത്തുകളിലെ ലൈബ്രറി നേതൃ സമിതികൾ സംയുക്തമായി സംഘടിപ്പിച്ച വിളംബര ജാഥക്ക് പാച്ചാക്കൽ രംഗകല ലൈബ്രറി ആന്റ് റീഡിംഗ് റൂം സ്വീകരണം നൽകി. എൻ.ബിജീഷ് അദ്ധ്യക്ഷത വഹിച്ചു. ജാഥാ ലീഡർ കെ.പത്മനാഭൻ മാസ്റ്റർ, സമദ് തിക്കോടി, കെ.കെ.രഘുനാഥ്, എം.കെ.പ്രേമൻ, ടി.ടി.പ്രവീൺ കുമാർ, ഒ.പി.പ്രകാശൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement
Advertisement