സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടിയുടെ ചിത്രരചനാ മത്സരം; വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കൈമാറി
കൊയിലാണ്ടി : സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ലിജിയന്‍ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ‘വര്‍ണ്ണം 2024’ എന്ന പേരില്‍ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തില്‍ ഒന്നും, രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ വിജയികള്‍ക്കും, പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രോത്സാഹന സമ്മാനവും, ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച സ്‌കൂളിനും, സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചടങ്ങില്‍ അര്‍ഹയായ വിദ്യാര്‍ത്ഥിക്ക് സ്‌കോളര്‍ഷിപ്പും നല്‍കി.
നാഷണല്‍ പ്രസിഡണ്ട് ചിത്രകുമാര്‍പരിപാടി ഉദ്ഘാടനം ചെയ്തു. സീനിയര്‍ ചേമ്പര്‍ കൊയിലാണ്ടി ലിജിയന്‍ പ്രസിഡണ്ട് മനോജ് വൈജയന്തം അധ്യക്ഷത വഹിച്ചു. നാഷണല്‍ സീനിയററ്റ് ചെയര്‍പേഴ്‌സണ്‍ ഷക്കീര്‍ മുനീര്‍, നാഷണല്‍ ട്രഷറര്‍ ജോസ് കണ്ടോത്ത്, സി.കെ. ലാലു, മുരളി മോഹന്‍, സജിത്ത് കുമാര്‍ വി.എം, ബാബു പി.കെ, അഡ്വക്കറ്റ് ജതീഷ് ബാബു, അനിത മനോജ്, രേഷ്മ സജിത്ത്, ഷിംന റാണി, രാഖി ലാലു എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.