ശുദ്ധമായ വെളിച്ചെണ്ണയിലാകട്ടെ ഇനി പാചകം; മൂടാടി, ചെങ്ങോട്ടുകാവ് പഞ്ചായത്തുകളിലെ ആയിരത്തോളം കര്‍ഷകര്‍ക്ക് സൗജന്യ വെളിച്ചെണ്ണ കിറ്റുകള്‍ വിതരണം ചെയ്ത് പ്രിയദര്‍ശിനി നാളികേര ഫെഡറേഷന്‍


Advertisement

മുചുകുന്ന്: പ്രിയദര്‍ശിനി നാളികേരഫെഡറഷന്റെ കീഴിലുള്ള മൂടാടി, ചെങ്ങോട്ടുകാവ് പഞ്ചായത്തുകളിലെ പതിനാല് പ്രാഥമിക കാര്‍ഷിക സംഘങ്ങളിലെ ആയിരത്തോളം നാളികേരകര്‍ഷകര്‍ക്ക് സൗജന്യമായി വെളിച്ചെണ്ണ കിറ്റുകള്‍ വിതരണം ചെയ്തു. അപ്പെക്‌സ് ബോഡിയായ വടകര നാളി കേരകമ്പനി ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണയാണ് ഫെഡറേഷന്‍ വഴി നല്‍കിയത്.

Advertisement

ഓരോ സംഘങ്ങള്‍ക്കുമുള്ള വെളിച്ചണ്ണയുടെ വിതരണ ഉദ്ഘാടനം ഫെഡറേഷന്‍ പ്രസിഡണ്ട് വി.പി.ഭാസ്‌കരന്‍ നിര്‍വഹിച്ചു. കമ്പനി ഡയറക്ടര്‍ എന്‍.എം.പ്രകാശന്‍ അധ്യക്ഷം വഹിച്ചു. കെ.എം.കുഞ്ഞിക്കണാരന്‍, ആര്‍.നാരായണന്‍ മാസ്റ്റര്‍, ചേനോത്ത് രാജന്‍, പൊറ്റക്കാട്ട് ദാമോദരന്‍, പി.കെ.നാരായണന്‍, പടിഞ്ഞാറയില്‍ ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.

Advertisement
Advertisement