അത്തോളിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്


അത്തോളി: അത്തോളിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. കുറ്റ്യാടി ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ബസും കോഴിക്കോട് ഭാഗത്ത് നിന്നും അത്തോളിയിലേയ്ക്ക് വരികയായിരുന്ന
ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

ഉച്ചയ്ക്ക്‌ 2മണിയോടെ അത്തോളി കോളിയോട് താഴത്ത് എന്ന സ്ഥലത്ത് വച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ നാട്ടുകാരുടെ നേതൃത്വത്തില്‍ ഉള്ള്യേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. രണ്ട് ബസുകളിലുമായി ഏതാണ്ട് നാല്‍പതിലധികം യാത്രക്കാരുണ്ടായിരുന്നു. സംഭവസ്ഥലത്ത് അത്തോളി പോലീസ് എത്തിയിട്ടുണ്ട്.

Description: Private buses collide and accident in Atholi; Many people were injured