ബംഗളുരുവില്‍ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടം; പരിക്കേറ്റ കോഴിക്കോട് സ്വദേശിയായ ഇരുപത്തിരണ്ടുകാരന്‍ മരിച്ചു
കോഴിക്കോട്: ബംഗളുരുവില്‍ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ രാമനാട്ടുകര സ്വദേശി മരിച്ചു. ഇരുപത്തിരണ്ടുകാരനായ അമല്‍ ഫ്രാങ്ക്‌ളിന്‍ ആണ് മരിച്ചത്. അപകടത്തില്‍ അമലിന്റെ സഹോദരന്‍ വിനയ്ക്കും പരിക്കുണ്ട്. ഇരുവരും ബംഗളുരുവിലാണ് ജോലി ചെയ്യുന്നത്.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ബംഗളുരു-മൈസൂരു പാതയില്‍ ഉന്‍സൂരിലാണ് അപകടമുണ്ടായത്. ബംഗളുരുവില്‍ നിന്നും കേരളത്തിലേക്ക് വന്ന എസ്.കെ.എസ് ട്രാവല്‍സിന്റെ എ.സി സ്ലീപ്പര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് നിയന്ത്രണംവിട്ട് കുത്തനെ മറിയുകയായിരുന്നു. അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ മൈസൂരുവിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
Summary: private bus overturned in bengaluru a twenty two year-old native of kozhikode who was injured died