വടകരയിൽ സ്വകാര്യ ബസ് മതിലിൽ ഇടിച്ച് അപകടം; പതിനഞ്ചോളം പേര്‍ക്ക് പരിക്ക്
വടകര: വടകരയിൽ സ്വകാര്യ ബസ് മതിലിൽ ഇടിച്ച് 15 ഓളം പേർക്ക് പരിക്കേറ്റു. വടകരയിൽ നിന്നും മണിയൂരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
പതിയാരക്കര ചോയിനാണ്ടി താഴെ വെച്ച് നിയന്ത്രണം വിട്ട ബസ് സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്കാണ് പരിക്കേറ്റത്. ബസിൽ 25 ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നു. പലർക്കും മുഖത്തും തലക്കുമാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല ലഭിക്കുന്ന വിവരം.