കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരന്റെ അക്രമണം; മൂന്ന് ജയിൽ ഉദ്യോഗസ്ഥർക്ക് പരിക്ക്


കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരന്റെ അക്രമത്തിൽ മൂന്ന് ജയിൽ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കാസർകോട് ജയിലിൽ നിന്ന് കണ്ണൂരിലേക്ക് മാറ്റിയ അഹമ്മദ് റാഷിദ് എന്ന പ്രതിയാണ് ഉദ്യോ​ഗസ്ഥരെ ആക്രമിച്ചത്. ഖലീൽ റഹ്മാൻ, മഹേഷ്‌, അർജുൻ എന്നീ ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോട് കൂടിയായിരുന്നു സംഭവം.

കാസർകോട് ജയിലിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാലാണ് അഹമ്മദ് റാഷിദിനെ കണ്ണൂരിലേക്ക് താൽക്കാലികമായി മാറ്റിയത്. പുതിയ ബ്ലോക്കിലേക്ക് മാറ്റുന്നതിനിടെ ഇയാൾ ഉദ്യോ​ഗസ്ഥരെ മുഷ്ടി ചുരുട്ടി മർദിക്കുകയായിരുന്നു. സംഭവത്തിൽ ടൗൺ പൊലീസ് കേസെടുത്തു.