ദേശീയ കബഡി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസ് അടുത്തയാഴ്ച; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (04/11/20)

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

ഡി.എല്‍.എഡ് അഭിമുഖം

ഡി.എല്‍.എഡ് സ്വാശ്രയ വിഭാഗം മെറിറ്റ് സീറ്റിലേക്ക് പ്രവേശനത്തിനുള്ള പട്ടിക പ്രസിദ്ധീകരിച്ചു. അഭിമുഖം നവംബര്‍ 9,11,14 തിയ്യതികളില്‍ നടക്കും. വിശദവിവരങ്ങള്‍ക്ക് kozhikodedde.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ഗവ. ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ ഐ.ടി.ഐ ഐ.എം.സി.ഓഫീസുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9526415698.

താല്‍കാലിക ഇന്‍സ്ട്രക്ടര്‍ നിയമനം

പേരാമ്പ്ര ഗവ. ഐ.ടിഐയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡില്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് നിയമനം നടത്തുന്നു. താല്പര്യമുള്ളവര്‍ നവംബര്‍ എട്ടിന്(ചൊവ്വാഴ്ച) രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ/ഡിപ്ലോമയും മൂന്ന് വര്‍ഷം പ്രവൃത്തി പരിചയവും ഉള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍(രണ്ടെണ്ണം) സഹിതം പേരാമ്പ്ര ഐ.ടി.ഐ പ്രിന്‍സിപ്പൽ മുമ്പാകെ ഹാജരാകണം. വിവരങ്ങള്‍ക്ക് 8075642466.

ഐ.ഐ.ഐ.സിയില്‍ സ്ത്രീ ശാക്തീകരണ തൊഴില്‍ പരിശീലന പരിപാടി

കേരള സര്‍ക്കാര്‍ തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലെ സ്ത്രീ ശാക്തീകരണ പരിശീലന പരിപാടിയായ അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ഹൗസ് കീപ്പിംഗിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസം ദൈര്‍ഘ്യമുള്ള പരിശീലന പരിപാടിയുടെ തൊണ്ണൂറു ശതമാനം ഫീസും സര്‍ക്കാര്‍ വഹിക്കും. ബാക്കി പത്തു ശതമാനം തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥിനികള്‍ അടക്കേണ്ടതാണ്. നവംബര്‍ 16നകം അപേക്ഷകള്‍ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് : 8078980000, 9188127532. വെബ്‌സൈറ്റ് www.iiic.ac.in

വിവരങ്ങള്‍ അറിയിക്കണം

ജില്ലയില്‍ സ്ഥിരതാമസക്കാരായ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അവിവാഹിതകളോ വിധവകളോ ആയ രണ്ടാം ലോക മഹായുദ്ധ സേനാനികളുടെ പെണ്‍മക്കള്‍, സര്‍ക്കാരില്‍ നിന്നും പെന്‍ഷനോ മറ്റ് സാമ്പത്തിക സഹായങ്ങളോ കൈപ്പറ്റുന്നില്ലെങ്കില്‍ കോഴിക്കോട് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നവംബര്‍ 14നകം വിവരങ്ങള്‍ അറിയിക്കണം. അവരുടെ പേര്, വിലാസം, മൊബൈല്‍ നമ്പര്‍, രണ്ടാം ലോക മഹായുദ്ധ സേനാനിയുടെ പേര്, റാങ്ക്, നമ്പര്‍ എന്നിവ സഹിതമാണ് വിവരങ്ങള്‍ നല്‍കേണ്ടത്. [email protected] എന്ന ഇ മെയില്‍ വിലാസത്തിലും അയക്കാവുന്നതാണ്. വിവരങ്ങള്‍ക്ക്: 0495 2771881.

മിനിമം വേതനം പുതുക്കി നിശ്ചയിക്കല്‍; യോഗം നവംബര്‍ ഏഴിന്

സംസ്ഥാനത്തെ ഫോട്ടോഗ്രാഫി ആന്‍ഡ് വീഡിയോഗ്രാഫി, കടകള്‍, വാണിജ്യസ്ഥാപനങ്ങള്‍ എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനായുള്ള ഉപസമിതിയുടെ തെളിവെടുപ്പ് യോഗം നവംബര്‍ ഏഴിന് നടക്കും. കോഴിക്കോട് ബാങ്ക് റോഡിലുള്ള വ്യാപാരഭവന്റെ ഓഡിറ്റോറിയത്തില്‍ രാവിലെ 11 നും, 11.30 നുമാണ് യോഗം. തെളിവെടുപ്പ് യോഗത്തില്‍ ജില്ലയിലെ മേല്‍ പറഞ്ഞ മേഖലകളിലെ തൊഴിലാളി, തൊഴിലുടമാ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് കോഴിക്കോട് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു.

അഗ്രോ ക്ലിനിക് നവംബര്‍ 11 ന്

വേങ്ങേരിയിലെ കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രത്തില്‍ അഗ്രോ ക്ലിനിക് സംഘടിപ്പിക്കുന്നു. നവംബര്‍ 11 ന് രാവിലെ 10.30 ന് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള കര്‍ഷകര്‍ക്ക് 0495 2935850, 9188223584 എന്ന ഫോണ്‍ നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 കര്‍ഷകര്‍ക്കാണ് മുന്‍ഗണന. വിളയുടെ രോഗ കീട ബാധിതമായ ഭാഗം രോഗ-കീട നിര്‍ണ്ണയത്തിനായി കൊണ്ടുവരണമെന്ന് കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസര്‍ അറിയിച്ചു.

കബഡി ചാമ്പ്യന്‍ഷിപ്പ്: സെലക്ഷന്‍ ട്രയല്‍സ് നവംബര്‍ 7,8 തിയ്യതികളില്‍

ഉത്തരാഖണ്ഡില്‍ നടക്കുന്ന 48ാ മത് ജൂനിയര്‍ നാഷണല്‍ (ആണ്‍കുട്ടികള്‍) കബഡി ചാമ്പ്യന്‍ഷിപ്പിലും ജാര്‍ഖണ്ഡില്‍ നടക്കുന്ന 32ാ മത് സബ് ജൂനിയര്‍ (ആണ്‍കുട്ടികള്‍ & പെണ്‍കുട്ടികള്‍) നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലും പങ്കെടുക്കുന്ന കേരള ടീമിന്റെ സെലക്ഷന്‍ ട്രയല്‍സ് നവംബര്‍ 7,8 തിയ്യതികളില്‍ രാവിലെ 8 മണിക്ക് തിരുവനന്തപുരം ആറ്റിങ്ങൽ ശ്രീപാദം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുന്ന ജില്ലാ കബഡി കായികതാരങ്ങള്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (20/11/2022 പ്രകാരം 20 വയസ്സോ അതില്‍ താഴെയോ പ്രായമുള്ള ആണ്‍കുട്ടികള്‍ & 31/12/2022 പ്രകാരം 16 വയസ്സോ അതില്‍ താഴെയോ പ്രായമുള്ള ആണ്‍കുട്ടികളും & പെണ്‍കുട്ടികളും), ആധാര്‍ കാര്‍ഡ്, 3 ഫോട്ടോ എന്നിവ സഹിതം ഹാജരാകേണ്ടതാണ്. വിവരങ്ങള്‍ക്ക് 0495 2722593.

ഉപതെരഞ്ഞെടുപ്പ്; നിയോജകമണ്ഡലങ്ങളില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം

ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ബി.124 മേലടി ബ്ലോക്ക് പഞ്ചായത്ത്, 09 -കീഴരിയൂര്‍, ജി.21മണിയൂര്‍ ഗ്രാമപഞ്ചായത്ത്, 13-മണിയൂര്‍ നോര്‍ത്ത്, ജി.23 തുറയൂര്‍ ഗ്രാമപഞ്ചായത്ത്, 02-പയ്യോളി അങ്ങാടി, ജി.55 കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്, 01 -എളേറ്റില്‍ നിയോജകമണ്ഡലങ്ങളില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

നവംബര്‍ ഏഴിന് വൈകീട്ട് ആറു മണി മുതല്‍ എട്ട്, ഒമ്പത്, പത്ത് തിയ്യതികളില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനമാണ് ഏര്‍പ്പെടുത്തിയത്. നവംബര്‍ ഒമ്പതിന്(ബുധനാഴ്ച) തെരഞ്ഞെടുപ്പും പത്തിന് വോട്ടെണ്ണലും നടക്കും.

ഉപതെരഞ്ഞെടുപ്പ്: പോളിംങ് സ്റ്റേഷന്‍,വിതരണ-സ്വീകരണ-വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് അവധി

ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ബി.124 മേലടി ബ്ലോക്ക് പഞ്ചായത്ത്, 09 -കീഴരിയൂര്‍, ജി.21മണിയൂര്‍ ഗ്രാമപഞ്ചായത്ത്, 13-മണിയൂര്‍ നോര്‍ത്ത്, ജി.23 തുറയൂര്‍ ഗ്രാമപഞ്ചായത്ത്, 02-പയ്യോളി അങ്ങാടി, ജി.55 കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്, 01 -എളേറ്റില്‍ നിയോജകമണ്ഡലങ്ങളില്‍ പോളിംങ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും വിതരണ-സ്വീകരണ-വോട്ടെണ്ണല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

പോളിംങ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന കീഴരിയൂര്‍ അങ്കണവാടി നമ്പര്‍-9, കീഴരിയൂര്‍ വെസ്റ്റ് മാപ്പിള എല്‍.പി സ്‌കൂള്‍, കീഴരിയൂര്‍ മുനീറുല്‍ ഇസ്ലാം മദ്രസ്സ, നടുവത്തൂര്‍ യു.പി സ്കൂൾ , കണ്ണോത്ത് യു.പി സ്കൂൾ, തുറയൂര്‍ എ.എല്‍.പി സ്കൂൾ, എളേറ്റില്‍ ഗവ.യു.പി സ്കൂൾ, മണിയൂര്‍ നോര്‍ത്ത് എല്‍.പി സ്‌കൂള്‍ എന്നിവയ്ക്ക് നവംബര്‍ എട്ട്, ഒമ്പത് തിയ്യതികളിലാണ് അവധി.

വിതരണ-സ്വീകരണ-വോട്ടെണ്ണല്‍ കേന്ദ്രമായ കീരന്‍കൈ ജംസ് എ.എല്‍.പി സ്‌കൂളിന് നവംബര്‍ എട്ട്, ഒമ്പത്, പത്ത് തിയ്യതികളിലുമാണ് അവധി.

നവംബര്‍ ഒമ്പതിന്(ബുധനാഴ്ച) തെരഞ്ഞെടുപ്പും പത്തിന് വോട്ടെണ്ണലും നടക്കും.

ഉപതിരഞ്ഞെടുപ്പ്: സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി

ജില്ലയിൽ നവംബർ ഒമ്പതിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിയോജകമണ്ഡലങ്ങളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

ബി.124 മേലടി ബ്ലോക്ക് പഞ്ചായത്ത്, 09 -കീഴരിയൂര്‍, ജി.21മണിയൂര്‍ ഗ്രാമപഞ്ചായത്ത്, 13-മണിയൂര്‍ നോര്‍ത്ത്, ജി.23 തുറയൂര്‍ ഗ്രാമപഞ്ചായത്ത്, 02-പയ്യോളി അങ്ങാടി, ജി.55 കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്, 01 -എളേറ്റില്‍ നിയോജക മണ്ഡലങ്ങളിലെ പരിധിക്കുള്ളിൽ വരുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് പ്രാദേശിക അവധി.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിലെ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നീ സ്ഥാപനങ്ങളിലെ വോട്ടർമാരായ ജീവനക്കാർക്ക് പ്രസ്തുത വാർഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിംഗ് സ്റ്റേഷനുകളിൽ വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നൽകുവാൻ ബന്ധപ്പെട്ട ഓഫീസ് മേലധികാരികൾ ശ്രദ്ധിക്കണമെന്നും തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

പാരമ്പര്യേതര ട്രസ്റ്റി നിയമനം

വടകര താലൂക്കിലെ എടച്ചേരി വില്ലേജിലെ കളിയാംവള്ളി ഭഗവതി ക്ഷേത്രം പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ നവംബര്‍ 21 ന് വൈകീട്ട് അഞ്ചിന് മുമ്പായി തലശ്ശേരി അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോറം പ്രസ്തുത ഓഫീസില്‍ നിന്നും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ www.malabardevaswom.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.

രജിസ്‌ട്രേഷന്‍ പുതുക്കാം

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്യുകയും പി.എസ്.സി മുഖേനയോ, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ അനധ്യാപിക തസ്തികയില്‍ സ്ഥിരം ജോലി ലഭിക്കുകയും, പിന്നീട് പുതുക്കാതെ രജിസ്‌ട്രേഷന്‍ റദ്ദായിട്ടുള്ളവരുമായ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ പുതുക്കാം. ഡിസംബര്‍ 31 നകം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഉദ്യോഗദായകനില്‍ നിന്നുള്ള അസ്സല്‍ നിരാക്ഷേപ സാക്ഷ്യപത്രം സഹിതം അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2373179.

അരിവില വര്‍ദ്ധന: കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാന്‍ കര്‍ശന നടപടി

ജില്ലയില്‍ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഭക്ഷ്യധാന്യങ്ങളുടെ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, കൃത്രിമ വിലക്കയറ്റം എന്നിവ തടയുന്നതിനായി പൊതുവിതരണം, ലീഗല്‍ മെട്രോളജി, റവന്യൂ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പരിശോധനാ സ്‌ക്ക്വാഡുകള്‍ വിപണി പരിശോധന ശക്തിപ്പെടുത്തും.

കടകളില്‍ വിലനിലവാര പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുക, രേഖകളില്ലാതെ അനധികൃതമായി ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കുക തുടങ്ങിയ ക്രമക്കേടുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ഒതയോത്ത് കണ്ണോറവളപ്പില്‍ പീടിക റോഡിന് നാല് ലക്ഷം രൂപയുടെ ഭരണാനുമതി

കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ഒതയോത്ത് കണ്ണോറവളപ്പില്‍ പീടിക റോഡ് നവീകരണത്തിന് നാല് ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.

റോഡിന്റെ പ്രവൃത്തി ടെണ്ടര്‍ ചെയ്ത് നടപടികള്‍ ഉടനടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി എം.എല്‍.എ പറഞ്ഞു. ആക്കോളി പൂനൂര്‍ പുഴ റോഡില്‍ നിന്ന് ആരംഭിച്ച് മേത്തല്‍ വടക്കയില്‍ അങ്കണവാടി, കണ്ണോറ അമ്പലം തുടങ്ങിയ ഭാഗങ്ങളിലേക്ക് പോവുന്നതിനുള്ള എളുപ്പമാര്‍ഗ്ഗമാണ് ഈ റോഡ്.

കശുമാവിൻ തൈകൾ വിതരണം ചെയ്തു

ചക്കിട്ടപാറയിൽ കർഷകർക്ക് കശുമാവിൻ തൈകൾ വിതരണം ചെയ്തു. പഞ്ചായത്തിലെ മലയോര മേഖലയിലെ കർഷകർക്കാണ് അത്യുല്പാദന ശേഷിയുള്ള കശുമാവിൻ തൈകൾ സൗജന്യമായി വിതരണം ചെയ്തത്. കേരള കശുവണ്ടി വികസന കോർപ്പറേഷൻ്റെ സഹകരണത്തോടെ 5000 കശുമാവിൻ തൈകളാണ് നൽകിയത്.

വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.സുനിൽ നിർവഹിച്ചു. ബിന്ദു സജി അധ്യക്ഷത വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇ.എം ശ്രീജിത്ത്‌, പഞ്ചായത്തംഗങ്ങളായ കെ ജോസ്കുട്ടി, ആലീസ്‌ പുതിയേടത്ത്, ജിതേഷ്‌ മുതുകാട്‌, സി.കെ ശശി എന്നിവർ പങ്കെടുത്തു.

ജീവതാളം പദ്ധതി: ശിൽപ്പശാല സംഘടിപ്പിച്ചു

കുന്നുമ്മൽ ഗ്രാമപഞ്ചായത്തിൻ്റെയും സാമൂഹ്യാരോഗ്യ കേന്ദ്രത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ജീവതാളം പദ്ധതിയുടെ ഭാഗമായി ശിൽപ്പശാല സംഘടിപ്പിച്ചു. ജീവിത ശൈലി രോഗങ്ങൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആരോഗ്യ മേഖലയിൽ നടപ്പാക്കുന്ന പദ്ധതിയാണ് ജീവതാളം. ജീവിത ശൈലി രോഗങ്ങൾക്കെതിരെ പ്രവർത്തിക്കുക, ആരോഗ്യപരമായ ജീവിതത്തിലേക്കുള്ള സാമൂഹ്യ മാറ്റം, രോഗപ്രതിരോധം, രോഗ നിയന്ത്രണം, മുൻകരുതൽ എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

പരിപാടി പഞ്ചായത്ത് പ്രസിഡന്റ് വി.കെ റീത്ത ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഹേമ മോഹൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ ഹമീദ് പദ്ധതി വിശദീകരണം നടത്തി. പരിപാടിയിൽ പദ്ധതിയുടെ സംഘാടക സമിതി രൂപീകരണവും കർമ്മപദ്ധതി അവതരണവും നടത്തി.

വൈസ് പ്രസിഡൻ്റ് വി. വിജിലേഷ്, സ്റ്റാന്റിങ് കമ്മിറ്റി ചെയപേഴ്സൺമാരായ സി പി സജിത, റീന സുരേഷ്, പഞ്ചായത്ത്‌ അംഗങ്ങളായ റിൻസി ആർ കെ, ഷിനു കെ, നസീറ ബഷീർ, നവ്യ എൻ, മുരളി കുളങ്ങരത്ത് , ഹെൽത്ത് ഇൻസ്‌പെക്ടർ എ ഡി സുവികുമാർ, പഞ്ചായത്ത് ആയുർവേദ മെഡിക്കൽ ഓഫിസർ ഡോ ജീജ, റിട്ട: ആയുർവേദ മെഡിക്കൽ ഓഫിസർ ഡോ രമേശൻ പഞ്ചായത്ത് സെക്രട്ടറി സി എച്ച് രാജശ്രീ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

‘ഒരുക്കം’ ശിൽപശാലയ്ക്ക് തുടക്കമായി

കോഴിക്കോട് ഹയർ സെക്കൻ്ററി നാഷണൽ സർവ്വീസ് സ്കീം സംസ്ഥാന തലത്തിൽ പ്രോഗ്രാം ഓഫീസർമാർക്കായി സംഘടിപ്പിക്കുന്ന ‘ഒരുക്കം’ഏകദിന ശിൽപശാലയ്ക്ക് ശ്രദ്ധേയമായ തുടക്കം. വിദ്യാലയങ്ങളിൽ എൻ എസ് എസ് വളണ്ടിയർമാർ നടപ്പിലാക്കേണ്ട വിവിധ പദ്ധതികൾക്ക് ശിൽപശാലയിൽ രൂപം കൊടുത്തു.

ഡിസംബറിൽ നടപ്പിലാക്കേണ്ട എൻ എസ് എസ് സപ്തദിന ക്യാമ്പിൻ്റെ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തു. പ്രോവിഡൻസ് ഗേൾസ് എച്ച്എസ്എസിൽ നടന്ന പരിപാടി റീജ്യണൽ ഡപ്യൂട്ടി ഡയറക്ടർ ഡോ. പി എം അനിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ സിൽവി ആൻ്റണി അധ്യക്ഷത വഹിച്ചു.

റീജ്യണൽ ജില്ലാതലങ്ങളിൽ പുരസ്കാരം നേടിയ പ്രോഗ്രാം ഓഫീസർമാരെയും വളണ്ടിയർമാരെയും ചടങ്ങിൽ അനുമോദിച്ചു. എൻ എസ് എസ് സംസ്ഥാന കോ-ഓർഡിനേറ്റർ ഡോ ജേക്കബ് ജോൺ മുഖ്യ പ്രഭാഷണം നടത്തി. റീജ്യണൽ കൺവീനർ മനോജ് കുമാർ കെ. എൻ എസ് എസ് സന്ദേശം നൽകി. ജില്ലാ കോ-ഓർഡിനേറ്റർമാരായ എസ് ശ്രീജിത്ത്, എം.കെ ഫൈസൽ, ക്ലസ്റ്റർ കൺവീനർ പി ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.