ദീപാവലി ദിവസം ചിരാത് കത്തിക്കുമ്പോള്‍ പൊള്ളലേറ്റു; ചികിത്സയിലായിരുന്ന പേരാമ്പ്ര എ.യു.പി സ്‌കൂളിലെ മുന്‍ അധ്യാപിക പ്രസന്നകുമാരി അന്തരിച്ചു


പേരാമ്പ്ര: പേരാമ്പ്ര എ.യു.പി സ്‌കൂളിലെ റിട്ട. അധ്യാപിക പ്രസന്നകുമാരി അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ദീപാവലി ദിവസം ചിരാത് കത്തിക്കുമ്പോള്‍ അബദ്ധത്തില്‍ തീപിടിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്.

പേരാമ്പ്ര എ.യു.പി സ്‌കൂളിലെ റിട്ട. അധ്യാപകന്‍ കേളുമാസ്റ്ററുടെ ഭാര്യയാണ്. സംസ്‌കാരം ഉച്ചയ്ക്ക് രണ്ട് മണിക്ക് ഉണ്ണിക്കുന്നും ചാലിലെ വീട്ടുവളപ്പില്‍ നടക്കും.

മക്കള്‍: പ്രശാന്തി (അന്നശ്ശേരി). പ്രസിത (അവിടനല്ലൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപിക) മരുമക്കള്‍: സഞ്ജീവ്കുമാര്‍ ( ചെറുവണ്ണൂര്‍ ഗവ: വൊക്കേഷന്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ കോഴിക്കോട്). ഗിരീഷ് (‘ഗവ: വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍,ബാലുശ്ശേരി)
സഹോദരി: ബാലാമണി (റിട്ട. NCC ഓഫീസ് പാലാ,കോട്ടയം)

Summary: Prasanna, a former teacher of Perampra AUP School passed away