പുളിയഞ്ചേരിയില്‍ വാഹനമിടിച്ച് പോസ്റ്റ് തകര്‍ന്നു; നാല് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വൈദ്യുതി വിതരണം തടസത്തില്‍
കൊയിലാണ്ടി: പുളിയഞ്ചേരി ഇല്ലത്ത് താഴെ വാഹനമിടിച്ച് പോസ്റ്റ് തകര്‍ന്നു. ഇതേത്തുടര്‍ന്ന് ഈ ഭാഗത്ത് വൈദ്യുതി വിതരണം തടസപ്പെട്ടു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഇടിച്ചത് ഏത് വാഹനമാണെന്നത് വ്യക്തമായിട്ടില്ല.
തെങ്ങില്‍ത്താഴെ, അട്ടവയല്‍, ഇല്ലത്ത് താഴെ, പുളിയഞ്ചേരി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലെ വൈദ്യുതി വിതരണമാണ് തടസപ്പെട്ടത്. പോസ്റ്റ് മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ വൈകുന്നേരം അഞ്ച് മണിവരെ ഈ ട്രാന്‍സ്‌ഫോര്‍മറുകള്‍ ഓഫ് ആയിരിക്കുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.
Summary: power supply break in puliyenchery