കൊയിലാണ്ടി, അരിക്കുളം, മൂടാടി സെക്ഷനിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടി, മൂടാടി, അരിക്കുളം സെക്ഷനിലെ വിവിധയിടങ്ങളില്‍ ഡിസംബര്‍ 13 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും.
കൊയിലാണ്ടി സെക്ഷന്‍:
കണയങ്കോട്, ഐ.ടി.ഐ, എളാട്ടേരി, കുറുവങ്ങാട്, പോസ്റ്റ് ഓഫീസ്, പാത്തേരി, കോമത്തുകര, തച്ചംവള്ളി, ബപ്പന്‍കാട്, ഈസ്റ്റ് റോഡ്, ന്യൂ ബസ്സ് സ്റ്റാന്റ്, ബീച്ച് റോഡ്, മുബാറക്ക് റോഡ്, മായന്‍ കടപ്പുറം, വിരുന്നുകണ്ടി, ഉപ്പാലക്കണ്ടി, മാര്‍ക്കറ്റ്, കൊരയങ്ങാട് തെരു, ടി.കെ.ടൂറിസ്റ്റ് ഹോം, ജുമാ മസ്ജിദ്, മീത്തലെക്കണ്ടി എന്നീ ഭാഗങ്ങളില്‍ എച്ച്.ടി ലൈന്‍ വര്‍ക്കിന്റെ ഭാഗമായി രാവിലെ 8.30 മണി മുതല്‍ 5 മണിവരെ വൈദ്യുതി മുടങ്ങും.
അരിക്കുളം സെക്ഷന്‍:
കെ.എസ്.ഇ.ബി അരിക്കുളം പരിധിയില്‍ മാവട്ട് ട്രാന്‍സ്ഫോമറിന്റെ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ എച്ച്.ടി ലൈന്‍ മെയ്ന്റനന്‍സ് വര്‍ക്കിന്റെ ഭാഗമായി വൈദ്യുതി മുടങ്ങും.
മൂടാടി സെക്ഷന്‍: സ്പേസര്‍ വര്‍ക്ക് നടക്കുന്നതിനാല്‍ കൊയിലോത്തുമ്പടി, പുളിയഞ്ചേരി ഭാഗങ്ങളില്‍ രാവിലെ ഏഴര മുതല്‍ മൂന്നുമണിവരെ വൈദ്യുതി വിതരണം തടസ്സപ്പെടും.