കൊയിലാണ്ടി നോര്‍ത്ത് സൗത്ത് സെക്ഷനിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ ചെങ്ങോട്ടുകാവ് എം.എം, ചെങ്ങോട്ടുകാവ് പള്ളി, ചെങ്ങോട്ടുകാവ് കനാല്‍, പിലാക്കാട്ട് താഴെ കൂഞ്ഞിലാരി പള്ളി, പൊയില്‍ക്കാവ് ഇന്‍ഡസ് എന്നീ ട്രാന്‍സ്‌ഫോമറുകളുടെ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും.

രാവിലെ ഒമ്പതുമണിമുതല്‍ വൈകുന്നേരം അഞ്ചുമണിവരെ എന്‍.എച്ച് വര്‍ക്കിന് ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായി വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.

കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ വരുന്ന അരയങ്കാവ്, പൊലീസ് സ്റ്റേഷന്‍, പി.സി.സ്‌കൂള്‍ എന്നിവിടങ്ങളിലും രാവിലെ എട്ടുമണി മുതല്‍ പതിനൊന്ന് മണിവരെ വൈദ്യുതി മുടങ്ങും.

സിവില്‍ സ്റ്റേഷന്‍, ഗുരുകുലം, ഗുരുകുലം ബീച്ച്, മുബാറക്ക്, എസ്.ബി.ഐ, മാരാമറ്റം തെരുവ്, കൃഷ്ണ തിയേറ്റര്‍, കൊയിലാണ്ടി സ്റ്റേഡിയം, ബോയ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും എച്ച്.ടി ലൈനില്‍ മെയിന്റനന്‍സ് വര്‍ക്ക് നടക്കുന്നതിനാല്‍ രാവിലെ ഒമ്പതുമണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.