പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥിയുടെ മരണം; കേസ് സി.ബി.ഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് പന്തം കൊളുത്തി പ്രതിഷേധിച്ച് അരിക്കുളം കോണ്‍ഗ്രസ് കമ്മിറ്റി
അരിക്കുളം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസിലെ വിദ്യാര്‍ത്ഥിയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം ആവശ്യമെന്നാവശ്യപ്പെട്ട് പ്രതിഷേധ പന്തം കൊളുത്തി പ്രകടനം നടത്തി അരിക്കുളം പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി.
എസ്.എഫ്‌ഐക്കാര്‍ കൊലപ്പെടുത്തിയ സിദ്ധാര്‍ത്ഥിന്റെ കൊലയാളികളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കുക, കേസ് സിബിഐക്ക് വിടുക, കേരളത്തിലെ ക്യാമ്പസുകളില്‍ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രകടനം നടത്തിയത്.
വി.വി.എം ബഷീര്‍ മാസ്റ്റര്‍, കെ. അഷറഫ് മാസ്റ്റര്‍, ശശി ഉട്ടേരി, എന്‍.കെ അഷറഫ്, കെ. ശ്രീകുമാര്‍, ലതേഷ് പുതിയേടത്ത്, പൊയിലങ്ങല്‍ അമ്മദ്, അശോകന്‍, അനസ് കാരയാട്, പി.പി.കെ അബ്ദുല്ല, സക്കരിയ മാവട്ട്, സി. ചക്കുട്ടി, കെ.കെ കോയക്കുട്ടി, ശുഹൈബ് തറമല്‍, ഫൈസല്‍ പറമ്പത്ത്, ബഷീര്‍ ഇ.കെ, ഒ.കെ ചന്ദ്രന്‍ മാസ്റ്റര്‍, പി.കെ.കെ ബാബു എന്നിവര്‍ നേതൃത്വം നല്‍കി.