കരുതലാണ് ആരോഗ്യരക്ഷ; സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് പൂക്കാട് ഒപ്പം റസിഡന്‍സ് അസോസിയേഷന്‍


കൊയിലാണ്ടി: പൂക്കാട് ഒപ്പം റസിഡൻറ്സ് അസോസിയേഷനും കാപ്പാട് സിൻകോ മെഡിക്കൽ സെന്ററും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

സിൻകോ മെഡിക്കൽ സെന്ററിലെ ഡോ:അർജുൻ (ജനറൽ മെഡിസിൻ), ഡോ: രോഷ്നി കുനിയിൽ (ഇ.എൻ.ടി.) മറ്റു പാരമെഡിക്കൽ സ്റ്റാഫുകൾ തുടങ്ങിയവർ നേതൃത്വം കൊടുത്തു. റസിഡൻറ്സ് അസോസിയേഷന്‍ പ്രസിഡന്റ്‌ രാജന്‍ അധ്യക്ഷത വഹിച്ചു.

ഗോപി ഗോകുലം, കുഞ്ഞിരാമൻ മാസ്റ്റർ, ബാബു ടി.എൻ.പി, ശിവദാസൻ അറിൻ, ബാലൻ ത്രിദേവ്, ശങ്കുണ്ണി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. സജികുമാർ പാലക്കൽ സ്വാഗതവും ജി.കെ.ഗംഗാധരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.