അനുഭവങ്ങള്‍ പങ്കുവെച്ച് അഭിനേതാക്കള്‍; സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നാടക പ്രവര്‍ത്തക സംഗമവുമായി പൂക്കാട് കലാലയം
ചേമഞ്ചേരി: സുവര്‍ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് പുക്കാട് കലാലയം നാടക പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ചു. കലാലയം അവതരിപ്പിച്ച 35 ഓളം പ്രഫഷനല്‍ – അമേച്വര്‍ നാടകങ്ങളിലെ അഭിനേതാക്കളും പിന്നണി പ്രവര്‍ത്തകരും സംഗമത്തില്‍ പങ്കെടുത്തു. സര്‍ഗവനി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കലാലയം പ്രസിഡണ്ട് യു.കെ രാഘവന്‍ അധ്യക്ഷത വഹിച്ചു. സുനില്‍ തിരുവങ്ങൂര്‍ കലാകാരന്മാരെ പരിചയപ്പെടുത്തി.
ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ശിവദാസ് ചേമഞ്ചേരി ഉപഹാര സമര്‍പ്പണം നടത്തി. ശിവദാസ് കരോളി, കെ. ശ്രീനിവാസന്‍, പി.കെ ശാന്ത എന്നിവര്‍ സംസാരിച്ചു. സി.വി ബാലകൃഷ്ണന്‍, കൃഷ്ണദാസ് ബാലുശ്ശേരി, പ്രേംകുമാര്‍ വടകര, രമേഷ് കാവില്‍, ചന്തു ബാബുരാജ്, പി.കെ വേലായുധന്‍,സ്വരാജ് , സതീഷ് പേരാമ്പ്ര എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.
Summary: pookkad kalalayam organized drama workers meet on the occasion of golden jubilee celebrations.