‘ലഹരിക്കെതിരെ കൈകോർക്കാം നല്ല നാട് നിർമ്മിക്കാം’; ലഹരി വിരുദ്ധ ക്യാമ്പയിനുമായി പൂക്കാട് മർകസ് പബ്ലിക് സ്‌കൂള്‍
കൊയിലാണ്ടി: ആശങ്കപ്പെടുത്തുന്ന ലഹരിക്കൊലകൾക്കിടയിൽ ‘ലഹരിക്കെതിരെ കൈകോർക്കാം നല്ല നാട് നിർമ്മിക്കാം’ എന്ന സന്ദേശമുയര്‍ത്തി പൂക്കാട് മർകസ് പബ്ലിക് സ്കൂൾ മഴവിൽ ക്ലബ് ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ വി. മുഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി അസിസ്റ്റന്റ് സബ് – ഇൻസ്‌പെക്ടർ അബ്ദുൽ രകീബ് ചൊല്ലിക്കൊടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞ വിദ്യാർത്ഥികൾ ഏറ്റുചൊല്ലി. ലഹരി വിരുദ്ധ സന്ദേശം അടങ്ങിയ ലഘുലേഖയുടെ പ്രകാശനവും ചടങ്ങിൽ നടന്നു. ‘ലഹരിക്കെതിരെ കൈകോർക്കാം, നല്ല നാട് നിർമ്മിക്കാം എന്ന പ്രമേയത്തിൽ മാർച്ച് 20 മുതൽ മെയ് 20 വരെ നടത്തുന്ന സീറോ ഡ്രഗ്സ് ലഹരി വിരുദ്ധ കാമ്പയിനിൻ്റെ ഭാഗമായി വിളംബരം, കയ്യൊപ്പ്, അക്ഷര യുദ്ധം, കൊളാഷ്, ഡിജി ആന്റി – ഡി,ബ്രില്യൻസ് ടോക്ക് തുടങ്ങി വ്യത്യസ്ത പദ്ധതികളാണ് നടപ്പാക്കുന്നത്.
ചടങ്ങിൽ സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ബിജുല, ആശിഫ് അലി സഖാഫി, ഷമീർ കാപ്പാട്, തുടങ്ങിയവർ സംസാരിച്ചു. അജ്മൽ സുഹരി സ്വാഗതവും മുഹ്‌സിൻ മുഇനി നന്ദിയും പറഞ്ഞു.
Description: Pookad Markaz Public School launches anti-drug campaign