ആസ്വാദകര്‍ക്ക് വിരുന്നായി നാടകോത്സവം; പൂക്കാട് കലാലയം കളിയാട്ടത്തിന് ആവേശകരമായ തുടക്കം


Advertisement

ചേമഞ്ചേരി: പൂക്കാട് കലാലത്തിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 23 മുതല്‍ 28 വരെ ആറു ദിവസങ്ങളായി നടക്കുന്ന കളി ആട്ടത്തിന് തുടക്കമായി. ബാലമനസ്സുകളില്‍ ആവേശം പകര്‍ന്നുകൊണ്ട് പ്രശസ്ത നാടക സംവിധായകനും സ്‌കൂള്‍ ഓഫ് ഗ്രാമ തൃശൂര്‍ ഡയറക്ടറുമായ ഡോ. അഭിലാഷ് പിള്ള കളി ആട്ടം ഉദ്ഘാടനം ചെയ്തു.

Advertisement

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ചടങ്ങില്‍ അധ്യക്ഷനായി. ഡയറക്ടര്‍ മനോജ് നാരായണന്‍ ക്യാമ്പ് സംബന്ധിച്ച് വിശദീകരണം നടത്തി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

Advertisement

ചടങ്ങില്‍ ശിവദാസ് ചേമഞ്ചേരി എ.അബൂബക്കര്‍, ഡോ. ഇ.ശ്രീജിത്ത്, കെ.ശ്രീനിവാസന്‍, വി.വി.മോഹനന്‍ എന്നി വര്‍ പങ്കെടുത്തു. ക്യാമ്പില്‍ സല്ലാപം നാടകോത്സവം വീടകയാത്ര, കളിപ്പന്തല്‍ അമ്മയൂട്ട്, കുട്ടികളുടെ നാടകാവതരണം എന്നിവയും വരും ദിവസങ്ങളില്‍ നടക്കും. വൈകുന്നേരം നടന്ന നാടകോത്സവത്തില്‍ തിരുവങ്ങൂര്‍ ഹൈസ്‌കൂള്‍ കളര്‍ ബോക്‌സ് അവതരിപ്പിച്ച C/O പൊട്ടക്കുളം, തൃശൂര്‍ ആറങ്ങോട്ടുകര കലാപാം ശാല യുടെ തളാപ്പ് എന്നീ നാടകങ്ങളും അരങ്ങേറി.

Advertisement