മുചുകുന്നിലെ വിവിധയിടങ്ങളില്‍ ഷൂട്ടിംങ്; ജയനൗഷാദ് സംവിധാനം ചെയ്യുന്ന ‘റൂട്ട്’ സിനിമയുടെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും നടന്നു
കൊയിലാണ്ടി: ജയനൗഷാദ് സംവിധാനം ചെയ്യുന്ന റൂട്ട് സിനിമയുടെ പൂജയും, സ്വിച്ച് ഓണ്‍ കര്‍മ്മവും മുചുകുന്ന് വെച്ച് നടന്നു.
ഓടുന്നോന്‍ എന്ന സിനിമ സംവിധാനം ചെയ്ത നൗഷാദ് ഇബ്രാഹിം കഥ തിരക്കഥ നിര്‍വ്വഹിച്ച് എച്ച്& എം എന്റര്‍ടെയ്മന്റിന്റെ ബാനറില്‍ ഒരുങ്ങുന്ന സിനിമ മുചുകുന്നും സമീപ പ്രദേശങ്ങിലുമാണ് ഷൂട്ടിംഗ് നടക്കുന്നത്.
ചലച്ചിത്ര സംവിധായകന്‍ കെ.കെ ഹരിദാസ് പൂജയും, കൊയിലാണ്ടി എസ്.എച്ച്.ഒ ശ്രീലാല്‍ ചന്ദ്രശേഖറും, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാറും സ്വിച്ച് ഓണ്‍ നിര്‍വ്വഹിച്ചു. കാന്‍സറിനോട് പൊരുതി ജയിച്ച ജയനൗഷാദ് അതിജീവനത്തിന് ശേഷം ആദ്യമായി ചെയ്യുന്ന ചിത്രത്തില്‍ കൊയിലാണ്ടി ഫിലീം ഫാക്ടറി കോഴിക്കോട് (ക്യു.എഫ്.എഫ്.കെ.) എന്ന കൂട്ടായ്മയിലെ നിരവധി പേര്‍ അഭിനേതാക്കളാകുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
വാര്‍ഡ് മെമ്പര്‍മാരായ ലത, ലതിക, സുനിത എന്നിവരും ചലച്ചിത്ര സാമൂഹിക രംഗത്തെ പലരും ചടങ്ങില്‍ സന്നിഹിതരായി
നൗഷാദ് ഇബ്രാഹിം, സംഗീത , ഇസ്മയില്‍ ഉള്ള്യേരി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ക്യാമറ അംജിത്ത്,
ചീഫ് അസോസിയേറ്റ് ഷോബി വയനാട്, വസ്ത്രാലങ്കാരം അന്‍ഹാ ഫാത്തിമ മുസ്തഫ ,ആര്‍ട്ട് ശ്രീജിത്ത് കൊയിലാണ്ടി, എഡിറ്റിംഗ് പ്രഹ്‌ളാദ് പുത്തഞ്ചേരി, മേക്കപ്പ് പ്രദീഷ് കോഴിക്കോട്, പ്രൊഡക്ഷന്‍ മേനേജര്‍ സബീഷ് , അസോസിയേറ്റ് ഡയറക്ടര്‍മാര്‍ വിഷ്ണു രമേശ്, നിഥിന്‍ നാഥന്‍, ആന്‍സന്‍ ജേക്കബ്, ജിത്തു കാലിക്കറ്റ് എന്നിവരാണ്.